CMFRI, Library (2024) ഡോ. എ. ഗോപാലകൃഷ്ണൻ വിരമിച്ചു Mangalam dated 1st August 2024. Mangalam.
Text
Mangalam_01-08-2024.pdf Download (287kB) |
Abstract
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. എ. ഗോപാലകൃഷ്ണൻ വിരമിച്ചു. നീണ്ട 11 വർഷത്തെ കാലയളവിൽ സിഎംഎഫ്ആർഐക്ക് ജനകീയ മുഖം നൽകിയാണ് അദ്ദേഹം പടിയിറങ്ങിയത്. 2013 ജൂലൈ 31നാണ് സിഎംഎഫ്ആർഐ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റത്. സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സമുദ്രമത്സ്യ ബന്ധനം, മത്സ്യകൃഷി, കൂടുകൃഷി, അലങ്കാരമത്സ്യ കൃഷി, കല്ലുമ്മക്കായ കൃഷി, കടൽപായൽ കൃഷി, വിപണനം തുടങ്ങി നിരവധി മേഖലകളിൽ സിഎംഎഫ്ആർഐ ഇവർക്ക് സംരംഭകത്വ പരിശീലനവും സാങ്കേതിക സഹായങ്ങളും നൽകി. അദ്ദഹത്തിന്റെ നേതൃത്വത്തിൽ സിഎംഎഫ്ആർഐ 80 സ്ഥാപനങ്ങളുമായി ഗവേഷണ സഹകരണത്തിനുള്ള സഹകരണ കരാർ ഒപ്പുവെച്ചു. 45 കൺസൾട്ടൻസി പദ്ധതികൾ നടപ്പിലാക്കി. കൂടാതെ 140ലധികം ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും 2019ലെ ഐസിഎആറിന് കീഴിലെ മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ വല്ലഭായ് പട്ടേൽ അവാർഡും സിഎംഎഫ്ആർഐയ്ക്ക് ലഭിച്ചു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 07 Aug 2024 09:41 |
Last Modified: | 07 Aug 2024 09:41 |
URI: | http://eprints.cmfri.org.in/id/eprint/18717 |
Actions (login required)
View Item |