രണ്ടുമാസം കഴിഞ്ഞാൽ മത്തിയും അയലയും കിട്ടില്ല, ഉള്ളതിന് പൊന്നുംവിലയും; ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് അത്യപൂർവ പ്രതിഭാസം Kerala Kaumudi dated 14th October 2026

CMFRI, Library (2026) രണ്ടുമാസം കഴിഞ്ഞാൽ മത്തിയും അയലയും കിട്ടില്ല, ഉള്ളതിന് പൊന്നുംവിലയും; ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് അത്യപൂർവ പ്രതിഭാസം Kerala Kaumudi dated 14th October 2026. Kerala Kaumudi.

[img] Text
Kerala Kaumudi_14-10-2026.pdf

Download (187kB)
Official URL: https://keralakaumudi.com/news-360/explainer/el-ni...

Abstract

എൽ നിനോ പ്രതിഭാസം മൂലം പസഫിക് സമുദ്രം ചൂടാകുമ്പോൾ സമുദ്രജലത്തിൻ്റെ താപനില വർദ്ധിക്കുകയും ഇത് സമുദ്രത്തിലെ ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യും. ഇക്കാരണത്താൽ വിപണിയിൽ ലഭിക്കുന്ന പ്രധാനപ്പെട്ട മത്സ്യയിനങ്ങളുടെ ലഭ്യതയിലും കുറവ് സംഭവിച്ചേക്കാം. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ല രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഈ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിച്ചേക്കാം. എൽ നിനോയുടെ ശക്തി കൂടുന്ന സാഹചര്യത്തിൽ വടക്കൻ ഇന്ത്യൻ സമുദ്രത്തിലേക്ക് ചൂട് വ്യാപിക്കും. ഇതോടെ, 2027 ൽ മലയാളികളുടെ ഉൾപ്പെടെ പ്രിയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യത കുറയാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ല സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 06 Nov 2026 06:59
Last Modified: 06 Nov 2026 06:59
URI: http://eprints.cmfri.org.in/id/eprint/20143

Actions (login required)

View Item View Item