ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India)

Kizhakudan, Joe K and Kizhakudan, Shoba Joe and Remya, L (2025) ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India). Manual. ICAR- Central Marine Fisheries Research Institute, Kochi.

[img] Text
TRAINING MANUAL_2025_FUNDAMENTALS OF ARTIFICIAL REEF_MALAYALAM.pdf

Download (23MB)

Abstract

സമുദ്രത്തിലെ സസ്യജന്തുജാലങ്ങളുടെ വളർച്ച വർദ്ദിപ്പിക്കുന്നതിനായി കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള സംരക്ഷിത ഘടനകളാണ് കൃത്രിമ പാരുകൾ മത്സ്യങ്ങളുടെ ഒത്തുചേരൽ പ്രോത്സാഹിപ്പിക്കുന്നതിനും, മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിദത്തമായ ക്രമീകരണങ്ങൾ അനുകരിക്കുന്ന മനുഷ്യനിർമ്മിത ഘടനകളാണിവ. ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും പാരുകളെ ആശ്രയിക്കുന്ന മത്സ്യവിഭവങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അവ ഉപയോഗിച്ചുവരുന്നു. പരമ്പരാഗതവും വിനാശകരമല്ലാത്തതുമായ മത്സ്യബന്ധന രീതികൾ പിന്തുടരുന്ന തീരത്തോട് ചേർന്ന മത്സ്യബന്ധനയിടങ്ങൾ വികസിപ്പിക്കുകന്നതും കൃത്രിമ പാരുകളുടെ പ്രയോജനങ്ങളിൽ ചിലതാണ്. ലക്ഷദ്വീപ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലുള്ള മീൻ- ഒത്തുചേരൽ സാമഗ്രികൾ, കൃത്രിമ പാരുകൾ, മത്സ്യ സ്‌റ്റോക്ക് പുനരുജ്ജീവനം, പുനരുദ്ധാരണങ്ങൾ മുതലായ ആദ്യകാല പരീക്ഷണങ്ങളോടെ ആവാസവ്യവസ്ഥയും ഉൽപാദനക്ഷമതയും ഉപജീവനമാർഗവും മെച്ചപ്പെടുത്തുന്നതിനായി ഭാരതീയ കാർഷിക ഗവേഷണസമിതിയുടെ കീഴിലുള്ള കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (ICAR-CMFRI) 1980 മുതൽ പ്രവർത്തിച്ചുവരുന്നു. 21-ാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ, സി. എം. എഫ്. ആർ. ഐ യുടെ ചെന്നൈയിലുള്ള മദ്രാസ് റീജിയണൽ സ്‌റ്റേഷൻ വഴി, സംസ്ഥാനത്തിൻ്റെ തീരദേശത്ത് 150 ഓളം സ്ഥലങ്ങളിൽ കൃത്രിമ പാരുകളെ വിന്യസിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി കൈകോർത്തു പ്രവർത്തിച്ചുവരുന്നു.

Item Type: Monograph (Manual)
Uncontrolled Keywords: Artificial reef; Marine fisheries
Subjects: Marine Ecosystems > Artificial reef
Marine Fisheries
Divisions: CMFRI-Visakhapatnam
Depositing User: Arun Surendran
Date Deposited: 23 Jan 2026 04:53
Last Modified: 23 Jan 2026 06:29
URI: http://eprints.cmfri.org.in/id/eprint/19515

Actions (login required)

View Item View Item