സെയ്‌ഷെൽസിലെ പ്രതിനിധിസംഘം ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ചു Malayala Manorama dated 28th August 2026

CMFRI, Library (2026) സെയ്‌ഷെൽസിലെ പ്രതിനിധിസംഘം ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ചു Malayala Manorama dated 28th August 2026. Malayala Manorama.

[img] Text
Malayala Manorama_28-8-2026.pdf

Download (262kB)

Abstract

സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര സമുദ്രസമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കോണമി), സമുദ്രകൃഷി എന്നിവയിൽ ഇന്ത്യയുമായി ശക്തമായ സഹകരണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സെയ്‌ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സന്ദർശിച്ചു. സെയ്‌ഷെൽസ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്‌ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ ഉന്നതതല സംഘമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിയത്. കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, സമുദ്രത്തിലെ മത്സ്യ ലഭ്യത നിർണയിക്കൽ (ഫിഷ് സ്റ്റോക് അസസ്‌മെൻ്റ്), കടൽപ്പായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികൾച്ചർ തുടങ്ങിയ മേഖലകളിൽ സിഎംഎഫ്ആർഐ കൈവരിച്ച പ്രമുഖ സാങ്കേതിക നേട്ടങ്ങളും ഗവേഷണ പുരോഗതിയും പ്രതിനിധിസംഘം നേരിട്ട് വിലയിരുത്തി. കാർഷിക-മത്സ്യമേഖലകളിൽ ഇന്ത്യയുമായി പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരുമായും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലുമായും (ഐസിഎആർ) ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രി വാലസ് കോസ്‌ഗ്രോ വ്യക്തമാക്കി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 07 Sep 2026 08:06
Last Modified: 07 Sep 2026 08:06
URI: http://eprints.cmfri.org.in/id/eprint/19944

Actions (login required)

View Item View Item