Ebeneezar, Sanal and Anuja, A R and Vipinkumar, V P and Paulton, M P and Vijayagopal, P and Chakraborty, Kajal (2026) Cadalmin BSF ZW - ബി. എസ്. എഫ്. ലാർവ ഉപയോഗിച്ചുള്ള മാലിന്യരഹിത ജൈവപരിവർത്തന സംവിധാനം. ICAR- Central Marine Fisheries Research Institute, Kochi.
|
Text
CMFRI Pamphlet Series No.179_2026_Sanal Ebeneezar.pdf Download (10MB) |
Abstract
ഇന്ത്യയുൾപ്പെടെയുള്ള വികസനോന്മുഖ രാജ്യങ്ങൾ നേരിടുന്ന ഗൗരവതരമായതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വെല്ലുവിളികളിലൊന്നാണ് ജൈവമാലിന്യ നിർമ്മാർജ്ജനം. പാരിസ്ഥിതികാഘാതം കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുമായി, നവീനവും പരിസ്ഥിതി സൗഹൃദപരവും സാമ്പത്തികമായി ലാഭകരവുമായ മാലിന്യസംസ്കരണ മാർഗങ്ങൾ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മാലിന്യ സംസ്കരണത്തിനായുള്ള ജൈവപരിവർത്തന പ്രക്രിയയിൽ ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്നതും മൂല്യവത്തായ ഉപോൽപ്പന്നങ്ങൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഐ.സി.എ.ആർ - കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (ICAR-CMFRI), കൊച്ചിയിൽ, പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു സംവിധാനത്തിലൂടെ, ബ്ലാക്ക് സോൾജ്യർ ഫ്ളൈ (Hermetia illucens) അഥവാ പട്ടാളപ്പുഴുവിന്റെ ലാർവകളെ ഉപയോഗിച്ച് ജൈവമാലിന്യത്തെ ഉന്നത നിലവാരമുള്ള മത്സ്യത്തീറ്റ ചേരുവകളാക്കി മാറ്റുന്നു. സ്ഥാപനത്തിലെ ഭക്ഷണശാലയിൽ നിന്നും മത്സ്യ സംസ്കരണ വിഭാഗങ്ങളിൽ നിന്നുമുള്ള ജൈവമാലിന്യങ്ങളെ ഇത്തരത്തിൽ മാംസ്യം, കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമായ മത്സ്യത്തീറ്റ ഘടകങ്ങളായും ഗുണമേന്മയുള്ള ജൈവവളമായും പരിവർത്തനം ചെയ്യുന്നു.
| Item Type: | Other |
|---|---|
| Subjects: | CMFRI Publications > CMFRI Pamphlets Marine Fisheries > Feed |
| Divisions: | CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division Subject Area > CMFRI > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division Subject Area > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division Subject Area > CMFRI Publications > CMFRI Pamphlets > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division |
| Depositing User: | Arun Surendran |
| Date Deposited: | 01 Jun 2026 05:59 |
| Last Modified: | 04 Jun 2026 09:56 |
| URI: | http://eprints.cmfri.org.in/id/eprint/19751 |
Actions (login required)
![]() |
View Item |
