കൂന്തൽ, കണവ, നീരാളി പഠനത്തിന് തുടക്കം: ആഴക്കടൽ ഗവേഷണവുമായി സിഎംഎഫ്ആർഐ Malayala Manorama dated 18th March 2026

CMFRI, Library (2026) കൂന്തൽ, കണവ, നീരാളി പഠനത്തിന് തുടക്കം: ആഴക്കടൽ ഗവേഷണവുമായി സിഎംഎഫ്ആർഐ Malayala Manorama dated 18th March 2026. Malayala Manorama.

[img] Text
Malayala Manorama_18-03-2026.pdf

Download (141kB)

Abstract

അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൽ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തുടക്കമിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീണ്ടുനിൽക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി. സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൽ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിതരീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 23 Mar 2026 04:11
Last Modified: 23 Mar 2026 04:11
URI: http://eprints.cmfri.org.in/id/eprint/19636

Actions (login required)

View Item View Item