CMFRI, Library (2026) കൺമുന്നിൽ തിമിംഗിലം, ബൈനോക്കുലറിൽ നോക്കിയാൽ ആമ Deshabhimani dated 4th February 2025. Deshabhimani.
|
Text
Deshabhimani_04-02-2026.pdf Download (374kB) |
Abstract
ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ഓപ്പൺ ഹൗസിൻറെ ഭാഗമായി മറൈൻ മെഗാഫോണ മ്യൂസിയത്തിൽ തിമിംഗില അസ്ഥികൂടം പ്രദർശിപ്പിച്ചു. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. 2023ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്സ് വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ് അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല് മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ് ലൈഫ് ആർടിസ്റ്റ് ജിജി സാമിന്റെ സഹായത്തോടെയാണ് നിർമിച്ചത്. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 09 Mar 2026 07:17 |
| Last Modified: | 09 Mar 2026 07:17 |
| URI: | http://eprints.cmfri.org.in/id/eprint/19575 |
Actions (login required)
![]() |
View Item |
