മീൻപിടിത്ത സ്ഥിതിവിവരക്കണക്കുകളിൽ നിന്നുള്ള പ്രാഥമിക മത്സ്യബന്ധന വിലയിരുത്തലുകളും അവസ്ഥയും

Kizhakudan, Joe K and Kizhakudan, Shoba Joe and Remya, L and Vignesh, S and Mohan, R and Damodaran, M and Govind, N and Sreedevi, S and Bhaskar, K (2025) മീൻപിടിത്ത സ്ഥിതിവിവരക്കണക്കുകളിൽ നിന്നുള്ള പ്രാഥമിക മത്സ്യബന്ധന വിലയിരുത്തലുകളും അവസ്ഥയും. In: ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India). CMFRI Training Manual Series No. 54/2025 . ICAR- Central Marine Fisheries research Institute, Kochi, pp. 104-111.

[img] Text
CMFRI Training Manual Series No. 54_2025_Vignesh S.pdf

Download (377kB)
Official URL: https://eprints.cmfri.org.in/19515/

Abstract

ഡാറ്റ ലോഗിംഗ്, കാലിക കലണ്ടർ, മത്സ്യബന്ധന സമയസൂചിക, സംഘർഷ പരിഹാരം ഞങ്ങളുടെ അനുഭവത്തിൽ കൃത്രിമ പാര് സൈറ്റുകൾ 12 ആഴ്ച്‌ചത്തെ ഇൻകുബേഷൻ സമയത്തിനുള്ളിൽ സജീവമാവുകയും അതിനാൽതന്നെ മത്സ്യത്തൊഴിലാളികൾക്ക് ബെയ്റ്റഡ് ഹുക്കുകൾ ഉപയോഗിച്ച് അവരുടെ സൈറ്റുകൾ പരീക്ഷിക്കാൻ കഴിയും. പ്രകൃതിദത്ത മത്സ്യബന്ധന ഇടങ്ങളേയും സമീപത്തുള്ള പാര് പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ഓരോ ഗ്രാമത്തിലും ഉപയോഗിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്ക് പ്രത്യേകമായി വിഭവ ലഭ്യതയുടേയും ഇടങ്ങളുടേയും ഒരു കാലികമായ സമയ ശ്രേണി (സീസണൽ ടൈംലൈൻ സീരീസ്) വരയ്ക്കുന്നത് അനുയോജ്യമാണ്. പുതുതായി സ്ഥാപിച്ച കൃത്രിമ പാരിൽ ജീവജാലങ്ങൾ എപ്പോൾ സന്തുലിതാവസ്ഥയിലെത്തിയെന്ന് നിർണ്ണയിക്കാൻ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ പാരിസ്ഥിതിക സ്ഥിരത കൈവരിക്കുമെന്ന് അനുമാനിക്കുന്നു. ജീവികളുടെ ഒത്തുചേരൽ നിരക്കിനെ ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകമാണ് കാലാനുസൃതത/ ഋതുക്കൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കാലാനുസൃതതയുടെ പ്രഭാവം ഒരു വർഷത്തിനുള്ളിൽ കുറയുന്നതായി കണ്ടുവരുന്നു. ഫിഷർ ലോഗ് ബുക്കുകളിൽ നിന്ന് ഇൻപുട്ടുകൾ വിശകലനം ചെയ്യുകയും നിർദ്ദിഷ്ട മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളുമായി ബന്ധപ്പെട്ട് ഐസിഎആർ- സിഎംഎഫ്ആർഐ ഈ സൈറ്റുകളിൽ നിന്നും സോണുകളിൽ നിന്നും വികസിപ്പിച്ചെടുത്ത ബെഞ്ച്‌മാർക്ക് ഡാറ്റയുമായുള്ള താരതമ്യം നിർദ്ദേശിക്കുന്നു.

Item Type: Book Section
Subjects: Marine Environment > Artificial Reefs
Divisions: CMFRI-Kochi > Marine Capture > Finfish Fisheries Division
Subject Area > CMFRI > CMFRI-Kochi > Marine Capture > Finfish Fisheries Division
CMFRI-Kochi > Marine Capture > Finfish Fisheries Division
Subject Area > CMFRI-Kochi > Marine Capture > Finfish Fisheries Division
Depositing User: Arun Surendran
Date Deposited: 19 Feb 2026 10:16
Last Modified: 19 Feb 2026 10:16
URI: http://eprints.cmfri.org.in/id/eprint/19558

Actions (login required)

View Item View Item