കാൻവാസിലുണ്ട് കടലോരജീവിതം, ഹൃദയത്തുടിപ്പുകൾ...Mathrubhumi dated 6th November 2025

CMFRI, Library (2025) കാൻവാസിലുണ്ട് കടലോരജീവിതം, ഹൃദയത്തുടിപ്പുകൾ...Mathrubhumi dated 6th November 2025. Mathrubhumi.

[img] Text
Mathrubhumi 1_06-11-2025.pdf

Download (321kB)

Abstract

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ നടന്ന ആഗോള മറൈൻ സിമ്പോസിയമായ മീകോസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന വേവ്സ് ഓഫ് ആർട്ട് ലൈവിൽ ചിത്രകാരന്മാർ ചെറുകിട മത്സ്യബന്ധനമേഖലയിലെ ജീവിതം വിഷയമാക്കി തത്സമയ ചിത്രരചന നടത്തി. എട്ട് കലാകാരൻമാരാണ് ചിത്രരചന നടത്തിയത്. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേഷന്റെ (ബിഒബിപി) നേതൃത്വത്തിലാണ് പ്രൊഫഷണൽ കലാകാരന്മാരെയും കലാപ്രേമികളെയും സഹകരിപ്പിച്ച് 'വേവ്സ് ഓഫ് ആർട്ട്' അരങ്ങേറിയത്. കലാകാരൻമാരിൽ ആറുപേർ കൊച്ചിയിൽ നിന്നും രണ്ടുപേർ ചെന്നൈയിൽനിന്നുമുള്ളവരാണ്. ചെറുകിട മത്സ്യബന്ധന മേഖലയുടെ യഥാർത്ഥ ചിത്രങ്ങൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട കലാവിരുന്ന്. ശാസ്ത്രത്തെയും ഉപജീവനമാർഗത്തെയും സർഗ്ഗാത്മകതയെയും കോർത്തിണക്കിയുള്ള ഈ സംരംഭം സിമ്പോസിയത്തിൽ വേറിട്ട അനുഭവം നൽകി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 03 Dec 2025 11:31
Last Modified: 03 Dec 2025 11:31
URI: http://eprints.cmfri.org.in/id/eprint/19388

Actions (login required)

View Item View Item