കടലിൽ മീൻപിടിക്കാൻ മലയാളികൾ കുറയുന്നു, യുവാക്കൾ തീരെ കുറവ്; മത്സ്യബന്ധന മേഖലയിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം Asianet News dated 27th August 2025

CMFRI, Library (2025) കടലിൽ മീൻപിടിക്കാൻ മലയാളികൾ കുറയുന്നു, യുവാക്കൾ തീരെ കുറവ്; മത്സ്യബന്ധന മേഖലയിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം Asianet News dated 27th August 2025. Asianet News.

[img] Text
Asianet News_27-08-2025.pdf

Download (136kB)
Official URL: https://www.asianetnews.com/kerala-news/cmfri-stud...

Abstract

കേരളത്തിൽ നിന്ന് കടലിൽ മീൻ പിടിക്കാൻ പോകുന്നവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളെന്ന് പഠനം. മീൻപിടുത്തം, വിപണനം, സംസ്‌കരണം എന്നീ മേഖലകളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ ഈ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍. കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്. 78 ശതമാനം വരുമിത്. പ്രധാനമായും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മത്സ്യബന്ധന മേഖലയിലുള്ളത്. സംസ്‌കരണ യൂണിറ്റുകളില്‍ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവര്‍ സമുദ്രമത്സ്യ മേഖലയില്‍ ഉപജീവനം തേടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. ശിൽപശാലയിൽ മത്സ്യത്തൊഴിലാളികളും പ്രതിനിധികളും ഭാഗമായി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 07 Oct 2025 04:53
Last Modified: 07 Oct 2025 04:53
URI: http://eprints.cmfri.org.in/id/eprint/19176

Actions (login required)

View Item View Item