CMFRI, Library (2018) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സംവിധാനങ്ങൾ : മന്ത്രി മേഴ്സിക്കുട്ടിയമ്മ Deepika dated 18th January 2018. Deepika.
|
Text
Deepika_18-01-2018.pdf Download (227kB) | Preview |
Abstract
രാജ്യം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ ഉപയോഗിച്ചു മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരമായി സന്ദേശമെത്തിക്കാന്‍ ഉപഗ്രഹനിയന്ത്രിത നാവിക് സംവിധാനം ഒരുക്കുന്നുണ്ട്. ഐഎസ്ആര്‍ഒ-യുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒരുക്കുന്ന നാവിക് സംവിധാനം കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കി. ഇത്തരത്തിലുള്ള 500 ഉപകരണങ്ങള്‍ ജനവരി 30ന് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഉപയോഗിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിശീലനവും നല്‍കും. ഫെബ്രുവരിയില്‍ ആയിരത്തോളം ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) വികസിപ്പിച്ചെടുത്ത പ്രദര്‍ശന ബോര്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 16 Mar 2019 06:54 |
Last Modified: | 16 Mar 2019 06:54 |
URI: | http://eprints.cmfri.org.in/id/eprint/13527 |
Actions (login required)
![]() |
View Item |