അയ്യോ...കടലിൽ ഇത്രയധികം മത്സ്യങ്ങളോ? Kerala Kaumudi dated 5th February 2018

CMFRI, Library (2018) അയ്യോ...കടലിൽ ഇത്രയധികം മത്സ്യങ്ങളോ? Kerala Kaumudi dated 5th February 2018. Kerala Kaumudi.

[img]
Preview
Text
Kerala Kaumudi_5-02-2018.pdf

Download (621kB) | Preview
Related URLs:

Abstract

ജീവിതത്തില്‍ ഇന്നേവരെ കാണാത്ത കടല്‍ മത്സ്യങ്ങള്‍ കണ്‍​മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുതിര്‍ന്നവരും അമ്ബരന്നു. അയ്യോ...കടലില്‍ ഇത്രയധികം മത്സ്യങ്ങളോ. സി. എം. എഫ്. ആര്‍. ഐയുടെ 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ സ്ഥാപനത്തില്‍ ഒരുക്കിയ പ്രദര്‍ശനമാണ് കടലാഴങ്ങളിലെ വിസ്മയങ്ങള്‍ തുറന്ന് കാട്ടിയത്. സ്രാവ് ഇനങ്ങള്‍ തന്നെ പത്തിലധികം വരും. ചുറ്റിക തലയന്‍ സ്രാവ്, ടൈഗര്‍ സ്രാവ്, വില്ലവായന്‍ സ്രാവ്, കാക്കസ്രാവ്, പൂഴിസ്രാവ്,പേപ്പല്‍സ്രാവ് ,പാല്‍ സ്രാവ്, പൂഴി സ്രാവ്, ചെറുചിറകന്‍ മാക്കോ സ്രാവ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതില്‍ വമ്ബന്‍ സ്രാവായ ചെറുചിറകന്‍ സ്രാവിന്റെ തലഭാഗം മാത്രമെ പ്രദര്‍ശിപ്പിച്ചിട്ടുള്ളു. ആരല്‍, ആനത്തിരണ്ടി, ആവോലി, മാച്ചാന്‍, ഉടുപ്പൂവി, ഒറത്തന്‍, വിയ കണ്ണന്‍, കരട്ടി, ചുറ്റിക തലയാന്‍, ഏരി, മഞ്ഞ കലവ , നക്ഷത്ര ക്ളാത്തി, ചെങ്കാളക്കണന്‍, കത്തിവാലന്‍ കലവ, തവളമീന്‍, പുള്ളിതവള മീന്‍ എന്നിവയും ഉള്‍പ്പെടും. മത്സ്യങ്ങളുടെ നാടായ കൊച്ചിയിലെ ജനങ്ങള്‍പോലും പല മത്സ്യങ്ങളും ജീവിതത്തില്‍ കാണുന്നത് ആദ്യമായിട്ടാണ്. ചെമ്മീന്‍ ഇനങ്ങള്‍ 19 എണ്ണം വരും. ചെമ്മീന്‍ ഇനങ്ങളില്‍ രാജാവ് കാരചെമ്മീന്‍ തന്നെ.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 03 Nov 2018 10:15
Last Modified: 03 Nov 2018 10:16
URI: http://eprints.cmfri.org.in/id/eprint/13198

Actions (login required)

View Item View Item