ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം Madhyamam dated 20th August 2017

CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം Madhyamam dated 20th August 2017. Madhyamam.

[img]
Preview
Text
Madhyamam_20-08-2017.pdf

Download (461kB) | Preview
Official URL: http://www.madhyamam.com/local-news/kochi/2017/aug...
Related URLs:

    Abstract

    ആഭ്യന്തര-വിദേശ വിപണികളില്‍ ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ചു. രണ്ടുവര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്ക് ശേഷം സിഎംഎഫ്ആര്‍ഐയുടെ വിശാഖപട്ടണം ഗവേഷണ കേന്ദ്രത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഈ മീനിന്റെ വിത്തുല്‍പാദനം വിജയകരമാകുന്നത്. സിഎംഎഫ്ആര്‍ഐ കൃത്രിമമായി വിത്തുല്‍പാദനം വിജയകരമാക്കുന്ന അഞ്ചാമത്തെ സമുദ്രമത്സ്യമാണ് ആവോലി വറ്റ. മുന്‍പ്, മോദ, കലവ, ഏരി, വളവോടി വറ്റ എന്നിവയുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിരുന്നു. വിത്തുല്‍പാദന സാങ്കേതികവിദ്യ വന്നതോടെ, ആവോലി വറ്റ ഹാച്ചറികളില്‍ പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കാനാകും. കൂടുമത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മത്സ്യമാണിത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 07 Sep 2017 10:29
    Last Modified: 07 Sep 2017 10:29
    URI: http://eprints.cmfri.org.in/id/eprint/12124

    Actions (login required)

    View Item View Item