ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Madhyamam dated 29th July 2017

CMFRI, Library (2017) ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Madhyamam dated 29th July 2017. Madhyamam.

[img]
Preview
Text
Madhyamam_29-07-2017.pdf

Download (361kB) | Preview
Related URLs:

    Abstract

    ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്. കടല്‍ മീനുകളുടെ കൃഷി ജനകീയമാക്കുന്നതിനായി സിഎംഎഫ്ആര്‍ഐ സമര്‍പ്പിച്ച വിത്തുല്‍പാദന വികസന പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. സിഎംഎഫ്ആര്‍ഐയുടെ മണ്ഡപം, വിഴിഞ്ഞം ഗവേഷണ കേന്ദ്രങ്ങളിലാണ് മാതൃമത്സ്യബാങ്ക് സ്ഥാപിക്കുന്നത്. കൂടാതെ, പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിത്തുല്‍പാദന കേന്ദ്രങ്ങള്‍ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. വിത്തുല്‍പാദനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും വിത്തുമത്സ്യ ബാങ്കിലുണ്ടാകും. ഗുണനിലവാരമുള്ള മത്സ്യവിത്തുകളുടെ ദൗര്‍ലഭ്യം സമുദ്രകൃഷി വ്യാപനത്തിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ വിത്തുല്‍പാദന സംവിധാനം. കൂട് മത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മോദ, വറ്റ മീന്‍ കുഞ്ഞുങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലൂം ആവശ്യമായ തോതില്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ സംവിധാനം വരുന്നതോടെ, കൃഷിയിറക്കാന്‍ പാകമായ 10 ദശലക്ഷം വറ്റ മീന്‍കുഞ്ഞുങ്ങളും 3 ദശലക്ഷം മോദ മീന്‍കുഞ്ഞുങ്ങളും ഉല്‍പാദിപ്പിക്കാനാകും.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 31 Aug 2017 05:54
    Last Modified: 31 Aug 2017 05:54
    URI: http://eprints.cmfri.org.in/id/eprint/12109

    Actions (login required)

    View Item View Item