സമുദ്ര മത്സ്യക്കൃഷി ജനകീയമാക്കാൻ ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ Janayugom dated 29th July 2017

CMFRI, Library (2017) സമുദ്ര മത്സ്യക്കൃഷി ജനകീയമാക്കാൻ ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ Janayugom dated 29th July 2017. Janayugom.

[img]
Preview
Text
Janayugom_29-07-2017.pdf

Download (150kB) | Preview
Related URLs:

    Abstract

    സമുദ്രമത്സ്യക്കൃഷി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ (ബ്രൂഡ്‌ ബാങ്ക്‌) സ്ഥാപിക്കുന്നതിന്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആർഐ) കേന്ദ്ര സർക്കാർ ഒമ്പത്‌ കോടി രൂപ അനുവദിച്ചു. മോത, വറ്റ എന്നീ കടൽമീനുകളുടെ വിത്തുമത്സ്യ ബാങ്കുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമാണ്‌ സാമ്പത്തിക സഹായം. പ്രജനനത്തിന്‌ പാകമായ മത്സ്യങ്ങളുടെ ശേഖരമാണ്‌ വിത്തുമത്സ്യ ബാങ്ക്‌. കടൽ മീനുകളുടെ കൃഷി ജനകീയമാക്കുന്നതിനായി സിഎംഎഫ്‌ആർഐ സമർപ്പിച്ച വിത്തുൽപാദന വികസന പദ്ധതിക്ക്‌ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്‌ കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ്‌ വകുപ്പാണ്‌ അംഗീകാരം നൽകിയത്‌. സിഎംഎഫ്‌ആർഐയുടെ മണ്ഡപം, വിഴിഞ്ഞം ഗവേഷണ കേന്ദ്രങ്ങളിലാണ്‌ മാതൃമത്സ്യബാങ്ക്‌ സ്ഥാപിക്കുന്നത്‌. കൂടാതെ, പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിത്തുൽപാദന കേന്ദ്രങ്ങൾ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. വിത്തുൽപാദനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ്‌ വിത്തുമത്സ്യ ബാങ്ക്‌. ഗുണനിലവാരമുള്ള മത്സ്യവിത്തുകളുടെ ദൗർലഭ്യം സമുദ്രകൃഷി വ്യാപനത്തിന്‌ തടസ്സമാകുന്ന സാഹചര്യത്തിലാണ്‌ പുതിയ വിത്തുൽപാദന സംവിധാനം രാജ്യത്ത്‌ നിലവിൽ വരുന്നത്‌.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 30 Aug 2017 10:47
    Last Modified: 30 Aug 2017 10:47
    URI: http://eprints.cmfri.org.in/id/eprint/12105

    Actions (login required)

    View Item View Item