CMFRI, Library (2017) മത്സ്യബന്ധനയാനങ്ങൾക്ക് ഇനി അനുമതി നൽകരുതെന്ന് ദേശീയ വികസന രേഖ Deshabhimani dated 7th July 2017. Deshabhimani.
|
Text
Deshabhimani_07-07-2017.pdf Download (275kB) | Preview |
Abstract
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പുതുതായി മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇനി അനുമതി നല്‍കരുതെന്ന് ദേശീയ വികസന രേഖ. രാജ്യത്തെ സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിരവികസനത്തിന് നീതി ആയോഗിന്റെ നിര്‍ദേശത്തോടെ തയ്യാറാക്കിയ രേഖയിലാണ് ഈ നിര്‍ദേശം. ബോട്ടുകള്‍ക്കു പുറമെ, മീന്‍പിടിത്ത വലകള്‍ക്കും ബോട്ട് നിര്‍മാണശാലകള്‍ക്കും ഇനി മുതല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുക, കടലിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് സമുദ്രോദ്യാനം, സംരക്ഷിത മേഖല എന്നിവ രൂപീകരിക്കുക, കടലുമായി ബന്ധപ്പെട്ട പ്രകൃതിലോല പ്രദേശങ്ങളെ ജൈവവൈവിധ്യ പൈതൃക മേഖലകളായി പ്രഖ്യാപിക്കുക തുടങ്ങിയവയും രേഖയിലെ നിര്‍ദേശങ്ങളാണ്. ചെറുമീനുകളെ പിടിക്കുന്നത് തടയാന്‍ സിഎംഎഫ്ആര്‍ഐ തയ്യാറാക്കിയ നിയന്ത്രണങ്ങള്‍ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ഒരുപോലെ നടപ്പില്‍ വരുത്തണമെന്നും വികസനരേഖയില്‍ പറയുന്നു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 13 Jul 2017 10:46 |
Last Modified: | 13 Jul 2017 10:49 |
URI: | http://eprints.cmfri.org.in/id/eprint/11989 |
Actions (login required)
![]() |
View Item |