CMFRI, Library (2016) കണ്ടാൽ അയല, പക്ഷേ അയലയല്ല Deepika dated 6th October 2016. Deepika.
|
Text
Deepika 6th October 2016.pdf Download (191kB) | Preview |
Abstract
കേരളത്തിന്റെ മത്സ്യസമ്പത്തിലേക്ക് അയല വർഗത്തിൽപെട്ട പുതിയൊരു മത്സ്യം കൂടി. കറുത്ത പുള്ളികളുള്ള ഇവയ്ക്ക് ഉരുണ്ട ആകൃതിയാണ്. മൃദുലമായ മാംസം. ഏറെക്കുറെ അയലയുടേതിനു സമാനമായ സ്വാദ്. അയലപ്പാരയുമായാണു (കൊഴിചാള) കൂടുതൽ സാമ്യം. മത്സ്യത്തൊഴിലാളികൾക്കിടയിൽ പുള്ളി അയല, പുള്ളിത്തിരിയാൻ എന്നിങ്ങനെ ഈ മത്സ്യം അറിയപ്പെടുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ജനിതക, വർഗീകരണ പഠനങ്ങളിൽ നിന്നാണു പുതിയ ഇനത്തെ കണ്ടെത്തിയത്. ഉപരിതലമത്സ്യ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആർഐ ശാസ്ത്രസംഘം ഈ മത്സ്യത്തിനു സ്കോമ്പർ ഇൻഡിക്കസ് എന്നു ശാസ്ത്രനാമവും ഇന്ത്യൻ ചബ് മാക്കറൽ എന്ന് ഇംഗ്ലീഷ് പൊതുനാമവും നൽകി.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | Library & Information Science CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 07 Oct 2016 09:49 |
Last Modified: | 07 Oct 2016 09:49 |
URI: | http://eprints.cmfri.org.in/id/eprint/11201 |
Actions (login required)
![]() |
View Item |