ഐ.സി.എ.ആർ. ദക്ഷിണ മേഖല സ്പോർട്സ് മീറ്റ്: സി.എം.എഫ്.ആർ.ഐ ചാമ്പ്യന്മാർ Mathrubhumi dated 2nd September 2016

CMFRI, Library (2016) ഐ.സി.എ.ആർ. ദക്ഷിണ മേഖല സ്പോർട്സ് മീറ്റ്: സി.എം.എഫ്.ആർ.ഐ ചാമ്പ്യന്മാർ Mathrubhumi dated 2nd September 2016. Mathrubhumi.

[img]
Preview
Text
Mathrubhumi 2nd September 2016.pdf

Download (138kB) | Preview
Official URL: http://www.mathrubhumi.com/print-edition/sports/ko...
Related URLs:

    Abstract

    കൊച്ചി: ഹൈദരാബാദില്‍ നടന്ന ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍.) ദക്ഷിണ മേഖല സ്‌പോര്‍ട്‌സ് മീറ്റില്‍ കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) ഓവറോള്‍ ചാമ്പ്യന്‍മാരായി. ഹൈദരാബാദ് ആസ്ഥാനമായ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച മീറ്റില്‍ ഐ.സി.എ.ആറിന് കീഴിലുള്ള 25 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് 685 പേരാണ് പങ്കെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളാണ് ഇവ. 38 മത്സരയിനങ്ങളില്‍ നിന്ന് സി.എം.എഫ്.ആര്‍.ഐ. 77 പോയിന്റ് നേടി. 72 പോയിന്റ് കരസ്ഥമാക്കിയ െബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന് (ഐ.ഐ.എച്ച്.ആര്‍.) ആണ് രണ്ടാം സ്ഥാനം. സി.എം.എഫ്.ആര്‍.ഐ.ക്ക് വേണ്ടി വിവിധ സെന്ററുകളില്‍ നിന്നായി 51 പേര്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്തു. ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ സിംഗിള്‍സ്, ബാഡ്മിന്റണ്‍ ഡബിള്‍സ്, സൈക്ലിംഗ്, 4 x 100 റിലേ, ഹൈജമ്പ് എന്നീ മത്സരയിനങ്ങളില്‍ സി.എം.എഫ്.ആര്‍.ഐ. ഒന്നാം സ്ഥാനം നേടി.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 06 Sep 2016 06:54
    Last Modified: 06 Sep 2016 06:54
    URI: http://eprints.cmfri.org.in/id/eprint/11051

    Actions (login required)

    View Item View Item