ബൗദ്ധിക സ്വത്തവകാശം: തദ്ദേശീയരുടെ പരമ്പരാഗത അറിവുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ശിൽപശാല The Local Economy dated 2nd May 2024

CMFRI, Library (2024) ബൗദ്ധിക സ്വത്തവകാശം: തദ്ദേശീയരുടെ പരമ്പരാഗത അറിവുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ശിൽപശാല The Local Economy dated 2nd May 2024. The Local Economy.

[img] Text
The Local Economy_02-05-2024.pdf

Download (255kB)
Official URL: https://www.thelocaleconomy.in/news/intellectual-p...
Related URLs:

    Abstract

    ബൗദ്ധിക സ്വത്തവകാശത്തിൽ തദ്ദേശീയരുടെ പരമ്പരാഗത അറിവുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ശിൽപശാല. ഇത്തരം അറിവുകളുടെ പ്രയോഗത്തിൽ തദ്ദേശീയരുടെ ഉടമസ്ഥാവകാശം പൂർണമായി അംഗീകരിക്കുന്നവിധം ബൗദ്ധിക സ്വത്തവകാശ സംവിധാനം കുറ്റമറ്റതാക്കണമെന്നും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ശിൽപശാല നിർദേശിച്ചു. ജനിതകവിഭവങ്ങളും ബൗദ്ധിക സ്വത്തവകാശവും എന്ന വിഷയത്തിലായിരുന്നു ശിൽപശാല. തദ്ദേശീയരും പ്രാദേശിക സമൂഹങ്ങളും അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ജനിതകവിഭവങ്ങളാണ്. ലോകജനസംഖ്യയുടെ 75 ശതമാനവും പ്രാഥമികാരോഗ്യ സംരക്ഷണത്തിനായി സസ്യാധിഷ്ഠിത പരമ്പരാഗത ചികിത്സകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിൽ നിന്നുണ്ടാകുന്ന നേട്ടം ചെറുകിട തോട്ടക്കാർ, മത്സ്യത്തൊഴിലാളികൾ, വനവാസികൾ എന്നിവരുൾപ്പെടുന്ന തദ്ദേശീയജനതക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ശിൽപശാല വിലയിരുത്തി.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 09 May 2024 10:52
    Last Modified: 09 May 2024 10:52
    URI: http://eprints.cmfri.org.in/id/eprint/18357

    Actions (login required)

    View Item View Item