CMFRI, Library (2026) വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളെ തിരിച്ചറിയാൻ 'ഷാർക് അവെയർ' ആപ്പ് News 18 dated 27th July 2026. News 18.
|
Text
News 18_27-07-2026.pdf Download (218kB) |
Abstract
സംരക്ഷിത പട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ച 'ഷാർക് അവെയർ' മൊബൈൽ ആപ്പും ഇന്ററാക്ടീവ് ഇ-ലേണിംഗ് മൊഡ്യൂളും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ കൊച്ചിയിൽ പ്രകാശനം ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ള സ്രാവിനങ്ങളെ തിരിച്ചറിയാനും അവയുടെ ശാസ്ത്രീയ നിയമവശങ്ങളെ കുറിച്ച് മനസ്സിലാക്കാനും സഹായിക്കുന്നതാണ് 'ഷാർക്ക് അവെയർ' ആപ്പ്. പിടിക്കപ്പെടുന്ന സ്രാവുകൾ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണോ എന്ന് ആപ്പിലൂടെ തിരിച്ചറിയാം. മത്സ്യത്തൊഴിലാളികൾക്കും ഫിഷറീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ ആപ്പ്. ഉടനെ തന്നെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 07 Oct 2026 08:05 |
| Last Modified: | 07 Oct 2026 08:05 |
| URI: | http://eprints.cmfri.org.in/id/eprint/20025 |
Actions (login required)
![]() |
View Item |
