CMFRI, Library (2026) ആഴക്കടലിലെ മത്സ്യ രഹസ്യങ്ങളറിയാൻ 'ഡീപ്പ് ഡാറ്റ': പുതിയ മൊബൈൽ ആപ്പുമായി സിഎംഎഫ്ആർഐ E TV Bharat dated 23rd July 2026. E TV Bharat.
|
Text
E TV Bharat_23-07-2026.pdf Download (187kB) |
Abstract
ആഴക്കടൽ മത്സ്യങ്ങളുടെ ഓരോ വിവരങ്ങളും ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ഇതിനായി വികസിപ്പിച്ചെടുത്ത അത്യാധുനിക മൊബൈൽ ആപ്ലിക്കേഷനാണ് 'ഡീപ്പ് ഡാറ്റ' (DeepDATA). ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ ആഴക്കടൽ മത്സ്യങ്ങളെക്കുറിച്ചുള്ള കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഈ മേഖലയിലെ ഗവേഷണം വിപുലീകരിക്കാനുമാണ് സിഎംഎഫ്ആർഐ പുതിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ഡീപ്പ് ഡാറ്റ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഡീപ്പ് ഓഷ്യൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് സി.എം.എഫ്.ആർ.ഐ ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. സമുദ്ര ജൈവവൈവിധ്യ മാപ്പിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ഡീപ്പ് ഡാറ്റ ആപ്പ് വലിയൊരു പങ്കുവഹിക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്‌ടർ ഡോ. ഗ്രിൻസൺ ജോർജ്ജ് വ്യക്തമാക്കി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ദൈനംദിന നിരീക്ഷണങ്ങൾക്ക് വലിയ ശാസ്ത്രീയ മൂല്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴക്കടൽ മത്സ്യങ്ങളുടെ വിതരണ പരിധി, അപൂർവ്വ മത്സ്യങ്ങളുടെ പെട്ടെന്നുള്ള സാന്നിധ്യം, കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ഇവയുടെ ലഭ്യതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ തത്സമയം രേഖപ്പെടുത്താൻ ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 30 Sep 2026 06:12 |
| Last Modified: | 30 Sep 2026 06:12 |
| URI: | http://eprints.cmfri.org.in/id/eprint/20016 |
Actions (login required)
![]() |
View Item |
