കടലിനടിയിൽ കോറൽ വർണ വിസ്മയം Metro Vaartha dated 15th August 2026

CMFRI, Library (2026) കടലിനടിയിൽ കോറൽ വർണ വിസ്മയം Metro Vaartha dated 15th August 2026. Metro Vaartha.

[img] Text
Metro Vaartha_15-08-2026.pdf

Download (119kB)

Abstract

കടലിനടിയിൽ വർണ വിസ്മയം തീർത്ത് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പവിഴജീവികളുടെ (കോറൽ) സംഗമം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സമുദ്രസസ്തനി സർവേയ്ക്കിടയിലാണ് കടലിനടിയിലെ ദൃശ്യം ശ്രദ്ധയിൽപെട്ടത്. ചിത്രകാരന്റെ കൈവിരുതിനെ വെല്ലുന്ന രീതിയിൽ ഓറഞ്ച്, വെളള, പച്ച നിറങ്ങളിൽ രണ്ട് തരം കോറലുകൾ ചേർന്ന് നിൽക്കുന്ന ദൃശ്യം സിഎംഎഫ്ആർഐയിൽ റിസർച്ച് സ്‌കോളറായ ആൽവിൻ ആന്റോയാണ് ക്യാമറയിൽ പകർത്തിയത്. ദൃശ്യഭംഗിയുള്ളതാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തിന്റെ നേർചിത്രമാണിതെന്നാണ് സിഎംഎഫ്ആർഐ ഗവേഷകർ പറയുന്നത്. 'ലോബോഫില്ലിയ കൊറിംബോസ', 'ലോബോഫില്ലിയ റേഡിയൻസ്' എന്നീ ഇനത്തിൽപ്പെട്ട പവിഴജീവികളുടെ കൂട്ടമാണ് ഒരുമിച്ച് വളർന്ന് ഈ മൂവർണ്ണ ഭംഗി തീർത്തിരിക്കുന്നത്. ഉയർന്ന താപനില കാരണം ഒരേയിനത്തിൽ പെട്ട കോറലുകളിലൊന്ന് ബ്ലീച്ചിംഗിന് വിധേയമാകുകയും മറ്റൊന്ന് അതിനെ പ്രതിരോധിച്ച് ആരോഗ്യത്തോടെ നിനിൽക്കുകയും ചെയ്യുന്നത് ഭാവിയിലെ പവിഴപ്പുറ്റ് (കോറൽ റീഫ്) പുനരുജ്ജീവന ഗവേഷണങ്ങൾക്ക് വലിയ രീതിയിൽ പ്രയോജനപ്പെടും. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 30 Sep 2026 06:10
Last Modified: 30 Sep 2026 06:10
URI: http://eprints.cmfri.org.in/id/eprint/20004

Actions (login required)

View Item View Item