മത്സ്യമെട്രി ആപ്പ്: മീനുകളെ തൊടാതെ നീളമളക്കാൻ പുതിയ ആപ്പ് വികസിപ്പിച്ച് സിഎംഎഫ്ആർഐ Asianet News dated 7th September 2026

CMFRI, Library (2026) മത്സ്യമെട്രി ആപ്പ്: മീനുകളെ തൊടാതെ നീളമളക്കാൻ പുതിയ ആപ്പ് വികസിപ്പിച്ച് സിഎംഎഫ്ആർഐ Asianet News dated 7th September 2026. Asianet News.

[img] Text
Asianet News_07-09-2026.pdf

Download (234kB)
Official URL: https://www.asianetnews.com/technology/cmfri-devel...

Abstract

മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാന്‍ സഹായിക്കുന്ന ‘മത്സ്യമെട്രി’ മൊബൈല്‍ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മത്സ്യയിനങ്ങളുടെ സ്റ്റോക് അസസ്‌മെന്റും വിവരശേഖരണവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മീനുകളുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി, അവയുടെ അളവുകള്‍ തിട്ടപ്പെടുത്താന്‍ ആപ്പ് വഴി സാധിക്കും. ഒരേ ഇനത്തില്‍പ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകള്‍ ഒരൊറ്റ സാമ്പിളിങ് സെഷനില്‍ തന്നെ ആപ്പില്‍ രേഖപ്പെടുത്താം. ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് വര്‍ഗീകരണം നടത്തി ശാസ്ത്രീയ പഠനങ്ങള്‍ക്കായി പിന്നീട് ഉപയോഗിക്കുകയും ചെയ്യാം. ഫീല്‍ഡ് സര്‍വേകളിലെ മത്സ്യവിവര ശേഖരണം ലളിതമാക്കാന്‍ ‘മത്സ്യമെട്രി’ ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആര്‍ഐ. ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. സിഎംഎഫ്ആര്‍ഐ.യിലെ സീനിയര്‍ സയന്റിസ്റ്റും ഐസിഎആര്‍ നാഷണല്‍ ഫെലോയുമായ ഡോ എല്‍ദോ വര്‍ഗീസ് ആണ് ആപ്പ് വികസിപ്പിച്ചത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 30 Sep 2026 06:05
Last Modified: 30 Sep 2026 06:05
URI: http://eprints.cmfri.org.in/id/eprint/19972

Actions (login required)

View Item View Item