CMFRI, Library (2026) ലക്ഷദ്വീപിൽ ഫിഷറീസ് ഹബ് വേണമെന്ന് നിർദേശം Metro Vaartha dated 14th January 2026. Metro Vaartha.
|
Text
Metro Vaartha_14-01-2026.pdf Download (229kB) |
Abstract
ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ വികസനത്തിന് എല്ലാ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന വിധത്തിൽ സംയോജിത ഫിഷറീസ് ഹബ്ബ് സ്ഥാപിക്കണമെന്ന് നിർദ്ദേശം. മത്സ്യ വിപണനം സുഗമമാക്കുന്നതിനും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിനുമുള്ള ഏകജാലക സംവിധാനം യാഥാർത്ഥ്യമാക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് കവരത്തിൽ നടന്ന മത്സ്യമേളയുടെ സമാപന സംഗമം അഭിപ്രായപ്പെട്ടു. സിഎംഎഫ്ആർഐക്ക് കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദ്വീപ് ഫിഷറീസ് വകുപ്പുമായി ചേർന്നാണ് മത്സ്യമേള സംഘടിപ്പിച്ചത്. ശാസ്ത്രീയമായ വിപണനം, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ, മൂല്യവർധിത യൂണിറ്റുകൾ, കയറ്റുമതി സൗകര്യങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ കൊണ്ട് വരാൻ ഫിഷറീസ് ഹബ് വഴി സാധിക്കും. ഇത് ലക്ഷദ്വീപിലെ ചൂര മത്സ്യബന്ധന മേഖലക്ക് കരുത്താകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 23 Mar 2026 04:08 |
| Last Modified: | 23 Mar 2026 04:08 |
| URI: | http://eprints.cmfri.org.in/id/eprint/19626 |
Actions (login required)
![]() |
View Item |
