വഴി അറിയാവുന്ന 'സീനിയർ മത്തികൾ' ഇല്ലാതായി, ചെറുപ്പക്കാർക്ക് വഴിതെറ്റി;നോർവേക്ക് നിരാശ Mathrubhumi dated 14th July 2025

CMFRI, Library (2025) വഴി അറിയാവുന്ന 'സീനിയർ മത്തികൾ' ഇല്ലാതായി, ചെറുപ്പക്കാർക്ക് വഴിതെറ്റി;നോർവേക്ക് നിരാശ Mathrubhumi dated 14th July 2025. Mathrubhumi.

[img] Text
Mathrubhumi_14-07-2025.pdf

Download (982kB)
Official URL: https://www.mathrubhumi.com/environment/columns

Abstract

മലയാളികളെപ്പോലെ മത്തിപ്രിയരാണ് നോർവീജിയക്കാരും. മത്തിയും മത്തിമുട്ടയും ഉപയോഗിച്ചുള്ള ധാരാളം വിഭവങ്ങൾ നോർവീജിയക്കാരുടെ മെനുവിലുണ്ട്. വടക്കൻ പസഫിക് സമുദ്രത്തിൽ നിന്നും ദേശാടനം നടത്തിയെത്തുന്ന മത്തിക്കൂട്ടങ്ങളെയാണ് നോർവേ വലയിലാക്കുന്നത്. വർഷം തോറും, തെക്കൻ നോർവേയുടെ തീരങ്ങളിലേക്ക് പ്രജനനത്തിനായി മത്തിക്കൂട്ടങ്ങളെത്തുന്നു. പക്ഷെ മത്തി മനുഷ്യരെ കൈവിട്ടു! അത്തവണ പ്രതീക്ഷിച്ച ലഭ്യത ഉണ്ടായില്ല. അതുപോലെ കേരളത്തിന്റെ തീരങ്ങളിലും മത്തിയുടെ (ചാള) ലഭ്യത ഏറിയും കുറഞ്ഞും കാണാറുണ്ട്. സാധാരണ രണ്ടോ മൂന്നോ ആഴ്‌ച കഴിയുമ്പോൾ വലുപ്പം കൂടിവരാറുള്ള മത്തിക്ക് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും ഒരേ വലുപ്പമാണെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. കേരളതീരത്തെ മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോർട്ട് പുറത്തുവിടുമെന്നും കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുകയുണ്ടായി. 2023-2024 വർഷങ്ങൾ കേരളത്തെ സംബന്ധിച്ച് ചൂടേറിയ കാലഘട്ടമായിരുന്നു. കാലാവസ്ഥാമാറ്റവും അശാസ്ത്രീയ മീൻപിടിത്തവും ഒരുപോലെ മത്തിയുടെ പ്രജനനത്തെ ബാധിച്ചിരിക്കാമെന്നാണ് നിഗമനം.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 15 Sep 2025 05:20
Last Modified: 15 Sep 2025 05:20
URI: http://eprints.cmfri.org.in/id/eprint/19147

Actions (login required)

View Item View Item