കടൽവറ്റ ഇനി കൃഷി ചെയ്യാം Deepika dated 30th July 2024

CMFRI, Library (2024) കടൽവറ്റ ഇനി കൃഷി ചെയ്യാം Deepika dated 30th July 2024. Deepika.

[img] Text
Deepika_30-07-2024.pdf

Download (289kB)
Related URLs:

    Abstract

    ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).കടൽമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് ഈ നേട്ടം. മറ്റ് പല മീനിനേക്കാളും വേഗത്തിൽ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. കൂടുകളിൽ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ എം ശക്തിവേൽ, ഡോ ബി സന്തോഷ് എന്നിവർ ഗവേഷണത്തിന് നേതൃത്വം നൽകി.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 07 Aug 2024 09:31
    Last Modified: 07 Aug 2024 09:31
    URI: http://eprints.cmfri.org.in/id/eprint/18677

    Actions (login required)

    View Item View Item