ദേശീയ ഫിഷറീസ് സെന്‍സസ് നവംബറിലും ഡിസംബറിലും Malayala Manorama dated 13th April 2025

CMFRI, Library (2025) ദേശീയ ഫിഷറീസ് സെന്‍സസ് നവംബറിലും ഡിസംബറിലും Malayala Manorama dated 13th April 2025. Malayala Manorama.

Full text not available from this repository.

Abstract

അഞ്ചാമത് ദേശീയ മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക സാമ്പത്തിക നിലവാരം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കും. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ സമുദ്ര മത്സ്യത്തൊഴിലാളികളുടെയും വീടുകളില്‍ നിന്ന് വിവരശേഖരണം നടത്തും. തീരദേശ സംസ്ഥാനങ്ങളില്‍ സെന്‍സസിന്റെ മുഖ്യ ചുമതല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനാണ്. ദ്വീപ് മേഖലകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യക്കാണ് ചുമതല. സമുദ്രമത്സ്യ മേഖലയിലെ പദ്ധതി ആസൂത്രണങ്ങൾക്കും ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും സുസ്ഥിര വിഭവപരിപാലനത്തിനും സെൻസസ് നിർണായകമാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടറും സെൻസസിന്റെ ദേശീയ കോർഡിനേറ്ററുമായ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സെൻസസിന്റെ പൂർണവിജയത്തിന് വിവിധ ഏജൻസികളും സംസ്ഥാന സർക്കാറുകളും തമ്മിൽ ഏകോപനവും സഹകരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. മത്സ്യഗ്രാമങ്ങളുടെ പട്ടികക്ക് അന്തിമരൂപം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പുകൾ സഹകരണം വാഗ്ധാനം ചെയ്തു. പ്രാദേശിക, സംസ്ഥാന, ജില്ലാ തല കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിൽ നിന്നുള്ള എന്യൂമറേറ്റർമാരെ ഉൾപ്പെടുത്തിയുള്ള ഡേറ്റ ശേഖരണത്തിന്റെ രീതികൾ യോഗം ചർച്ച ചെയ്തു. സെൻസസിന്റെ പ്രാരംഭ നടപടികളെ കുറിച്ചും സമയക്രമത്തെ കുറിച്ചുമുള്ള വിവരങ്ങൾ സിഎംഎഫ്ആർഐ വകുപ്പ് മേധാവിയും സെൻസസ് പ്രോജക്ട് ലീഡറുമായ ഡോ ജെ ജയശങ്കർ അവതരിപ്പിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പിനെ പ്രതിനിധീകരിച്ച് ഫിഷറീസ് വികസന കമ്മീഷണർ ഡോ കെ മുഹമ്മദ് കോയ, ഡെപ്യൂട്ടി കമ്മീഷണർ ഡോ സഞ്ജയർ പാണ്ഡെ, ജോയിന്റ് ഡയരക്ടർ മനീഷ് ബിൻഡൽ എന്നിവർ സംസാരിച്ചു.കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ്, സിഎംഎഫ്ആർഐ, എഫ് എസ് ഐ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും യോഗത്തിൽ പങ്കെടുത്തു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 May 2025 04:20
Last Modified: 21 May 2025 04:20
URI: http://eprints.cmfri.org.in/id/eprint/18590

Actions (login required)

View Item View Item