CMFRI, Library (2024) ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐ ഇൻകോയിസുമായി കൈകോർക്കുന്നു Kerala Sabdam dated 13th June 2024. Kerala Sabdam.
|
Text
Kerala Sabdam_13-06-2024.pdf Download (136kB) | Preview |
Abstract
സമുദ്രമത്സ്യ മേഖലയിൽ ഗവേഷണ സഹകരണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസുമായി (ഇൻകോയിസ്) ധാരണാപത്രം ഒപ്പുവെച്ചു. മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ഉപദേശം നൽകുന്നതിനുള്ള നിലവിലുള്ള സാങ്കേതികവിദ്യകൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മേഖലകളിലാണ് ഗവേഷണ സഹകരണം ലക്ഷ്യമിടുന്നത്. ധാരണാപത്രത്തിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണനും ഇൻകോയ്‌സ് ഡയറക്ടർ ഡോ ടി ശ്രീനിവാസകുമാറും ഒപ്പുവച്ചു. ഇതുപ്രകാരം, സിഎംഎഫ്ആർഐയും ഇൻകോയിസും സംയുക്ത പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കും, മത്സ്യബന്ധന സമുദ്രശാസ്ത്രം, സമുദ്ര പരിസ്ഥിതി ആഘാത പഠനം, റിമോട്ട് സെൻസിംഗ്, ജിഐഎസ് ജൈവവൈവിധ്യം, മത്സ്യസമ്പത്തിന്റെ പരിപാലനം, സാമൂഹിക ബോധവൽകരണം തുടങ്ങിയ മേഖലകളിൽ സംയുക്ത പഠനത്തിനാണ് ധാരണയായത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 24 Jul 2024 11:07 |
Last Modified: | 24 Jul 2024 11:07 |
URI: | http://eprints.cmfri.org.in/id/eprint/18573 |
Actions (login required)
View Item |