മത്സ്യമേഖല പഠിക്കാൻ യുഎസ് സംഘം; ചെറുകിട സംരംഭങ്ങളിലെ സ്ത്രീശക്തിക്ക്‌ പ്രശംസ Siraj dated 29th July 2023

CMFRI, Library (2023) മത്സ്യമേഖല പഠിക്കാൻ യുഎസ് സംഘം; ചെറുകിട സംരംഭങ്ങളിലെ സ്ത്രീശക്തിക്ക്‌ പ്രശംസ Siraj dated 29th July 2023. Siraj.

[img] Text
Siraj_29-07-2023.pdf

Download (219kB)

Abstract

കേരളത്തിലെ മത്സ്യമേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ചെറുകിടസംരംഭങ്ങളെ പ്രശംസിച്ച്‌ അമേരിക്കൻ വിദ്യാർഥികൾ. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എംഎസ്‌യു) ജയിംസ് മാഡിസൺ കോളേജിൽ കംപാരിറ്റീവ് കൾച്ചർ ആൻഡ്‌ പൊളിറ്റിക്സ്‌ ബിരുദ വിദ്യാർഥികളാണ് സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ കേരളത്തിൽ സന്ദർശനത്തിനെത്തിയത്‌. തീരമൈത്രി യൂണിറ്റുകൾ, സ്വയംസഹായക വനിതാസംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മീൻകൃഷി, കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപ്പാദനം എന്നീ മേഖലകളിലുള്ള വനിതാസംരംഭങ്ങൾ സംഘത്തെ ആകർഷിച്ചു. ചെറുകിടസംരംഭങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘാടനബോധം, കുടുംബശ്രീകൾ നടത്തുന്ന മത്സ്യമൂല്യവർധിത ഉൽപ്പാദന യൂണിറ്റുകൾ, മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) പ്രവർത്തനങ്ങൾ തുടങ്ങിയവയും പ്രശംസ പിടിച്ചുപറ്റി. സിഎംഎഫ്ആർഐയുടെ ഗവേഷണങ്ങളെക്കുറിച്ചറിയാൻ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനുമായും വിവിധ വകുപ്പ്‌ മേധാവികളുമായും വിദ്യാർഥികൾ ആശയവിനിമയം നടത്തി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 04 Aug 2023 05:15
Last Modified: 04 Aug 2023 05:16
URI: http://eprints.cmfri.org.in/id/eprint/17312

Actions (login required)

View Item View Item