കൂടുമത്സ്യ കൃഷി: വരുമാനത്തിൽ കേരളം മുന്നിൽ Madhyamam dated 29th March 2023

CMFRI, Library (2023) കൂടുമത്സ്യ കൃഷി: വരുമാനത്തിൽ കേരളം മുന്നിൽ Madhyamam dated 29th March 2023. Madhyamam.

[img] Text
Madhyamam_29-03-2023.pdf

Download (195kB)

Abstract

തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകർഷകരാണെന്ന് പഠനം. സംസ്ഥാനത്തെ ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽ നിന്നും രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു.ഒരു കൂടുകൃഷി യൂണിറ്റിൽ നിന്ന് മാത്രം എട്ട് മാസംവരെ നീണ്ടുനിൽക്കുന്ന ഒരു സീസണിൽ 3 ലക്ഷം രൂപവരെ തീരദേശവാസികൾക്ക് അധികവരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റിൽ നിന്നും ഇതിൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറ് തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികൾച്ചർ സംരംഭങ്ങളുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിച്ചുനടത്തിയ പഠനമാണിത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 03 Apr 2023 10:06
Last Modified: 03 Apr 2023 10:06
URI: http://eprints.cmfri.org.in/id/eprint/16945

Actions (login required)

View Item View Item