CMFRI, Library (2018) കടൽപായൽ കൃഷി വ്യാപിപ്പിക്കാൻ ശ്രമം വേണം - കേന്ദ്ര സഹമന്ത്രി Madhyamam dated 30th May 2018. Madhyamam.
|
Text
Madhyamam_30 May 2018.pdf Download (342kB) | Preview |
Abstract
കൊച്ചി: വ്യാവസായിക ഉത്പാദന രംഗത്ത് ഏറെ സാദ്ധ്യതകളുള്ള കടല്‍പായല്‍ കൃഷി വ്യാപിപ്പിക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൃഷ്ണരാജ് അഭിപ്രായപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെത്തിയ മന്ത്രി ശാസ്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഭക്ഷ്യോത്പാദനം, മരുന്ന് നിര്‍മാണം, സൗന്ദര്യവര്‍ദ്ധക ഉത്പന്ന വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ ഉപയോഗിച്ചുവരുന്ന കടല്‍പായല്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ ശാസ്ത്രസമൂഹം പ്രോത്സാഹിപ്പിക്കണം. പ്രമേഹം, സന്ധിവേദന, കൊളസ്‌ട്രോള്‍, തൈറോയ്ഡ് തുടങ്ങിയവയ്ക്കായി കടല്‍പായലില്‍ നിന്ന് ഭക്ഷ്യപൂരകങ്ങളായ ഉത്പന്നങ്ങള്‍ വികസിപ്പിച്ച സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തെ മന്ത്രി അഭിനന്ദിച്ചു. മത്സ്യമേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ സ്ത്രീശാക്തീകരണം ഒരു പരിധി വരെ യാഥാര്‍ത്ഥ്യമാക്കാനാകും. വകുപ്പ് മേധാവികളായ ഡോ. കെ. കെ ജോഷി, ഡോ. ടി. വി സത്യാനന്ദന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം, എസ് സലീം എന്നിവരാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 16 Mar 2019 05:53 |
Last Modified: | 16 Mar 2019 05:53 |
URI: | http://eprints.cmfri.org.in/id/eprint/13517 |
Actions (login required)
![]() |
View Item |