CMFRI, Library (2017) രാജ്യാന്തര സഫാരി സമ്മേളനം: യുവഗവേഷകർക്ക് സാമ്പത്തിക സഹായം Janmabhumi dated 28th November 2017. Janmabhumi.
|
Text
Janmabhumi_28-11-20174.pdf Download (170kB) | Preview |
Abstract
സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് യുവഗവേഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രജിസ്്ട്രേഷന്‍ ഫീസ് ഇളവ് നല്‍കും. കൂടാതെ, ഏറ്റവും മികച്ച പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നവരുടെ യാത്ര-താമസച്ചിലവുകള്‍ക്കുള്ള സാമ്പത്തിക സഹായവും നല്‍കും.മെളമൃശ2.ലെരൃലമേൃശമ@േഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് പ്രബന്ധത്തിന്റെ ചുരുക്കരൂപവും ബയോഡാറ്റയും ഇ-മെയില്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും സാമ്പത്തിക സഹായം ലഭിക്കുക. അവസാനതീയതി 30. മികച്ച പ്രബന്ധങ്ങള്‍ക്കും പോസ്റ്റര്‍ പ്രദര്‍ശനത്തിനും സമ്മേളനത്തില്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യന്‍ മത്സ്യമേഖലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് രൂപരേഖ തയ്യാറാക്കുകയാണ് സമ്മേളത്തിന്റെ പ്രധാന ലക്ഷ്യം. ഐഎസ്ആര്‍ഒ, സിഎസ്ഐആര്‍, ഐസിഎആര്‍, നാന്‍സന്‍ എന്‍വയണ്‍മെന്റ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണ് സമ്മേളനം. സഫാരി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി, ഉപഗ്രഹ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 12 Dec 2017 09:46 |
Last Modified: | 12 Dec 2017 09:46 |
URI: | http://eprints.cmfri.org.in/id/eprint/12393 |
Actions (login required)
![]() |
View Item |