CMFRI, Library (2017) മത്സ്യലഭ്യത: കേരളം നാലാം സ്ഥാനത്ത്; മത്തി ഇപ്പോഴും കേരളം തീരത്തില്ല Janayugom dated 20th May 2017. Janayugom.
|
Text
Janayugom_20 May 2017.pdf Download (213kB) | Preview |
Abstract
കൊച്ചി: മത്സ്യലഭ്യതയിൽ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2013 വരെ മത്സ്യ ലഭ്യതയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇതാദ്യമായാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. ഇത്തവണയും 7.74 ലക്ഷം ടൺ മത്സ്യം പിടിച്ചെടുത്ത ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി എം എഫ് ആർ ഐ) മീനുകളുടെ വിവരങ്ങളെ സംബന്ധിച്ച് തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ദേശീയതലത്തിൽ നാലാമതാണെങ്കിലും കേരളത്തിന്റെ മത്സ്യ ലഭ്യതയിൽ മുൻ വർഷത്തേക്കാൾ എട്ടുശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 2015-ൽ 4.82 ലക്ഷം ടൺ മത്സ്യം പിടിച്ചെടുത്തപ്പോൾ 2016-ൽ ഇത് 5.23 ലക്ഷം ടണ്ണായി വർദ്ധിച്ചു. ഇന്ത്യൻ കടലിൽ നിന്ന് മത്തി വീണ്ടും അകന്നു നിൽക്കുന്നു. കേരളത്തിൽ 1998ന് ശേഷം മത്തി ഇത്രയും കുറയുന്നത് ആദ്യമായാണ്. കഴിഞ്ഞ വർഷത്തേക്കാൾ 32.8 ശതമാനമാണ് മത്തി കുറഞ്ഞത്. 45,958 ടൺ മത്തിയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത്. 2015ൽ ഇത് 68,431 ആയിരുന്നു. 2012-ൽ 3.9 ലക്ഷം ടൺ മത്തി കേരളത്തീരത്ത് നിന്ന് ലഭിച്ചിരുന്നു. 2012 വരെ ഒന്നാംസ്ഥാനത്തായിരുന്ന മത്തി കേരളത്തിൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള മത്തി ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്കെത്തുന്നത്. അമിത മത്സ്യ ബന്ധനവും വൻതോതിൽ ചെറുമീനുകളെ പിടിച്ചതുമാണ് മത്തിയുടെ കുറവിന് പ്രധാന കാരണമെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ എ ഗോപാലകൃഷ്ണൻ പറഞ്ഞു. സമുദ്രത്തിൽ ചൂടു വർദ്ധിക്കുന്നതും സമുദ്ര ജലനിരപ്പ് ഉയരുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | Library & Information Science CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 05 Jun 2017 07:11 |
Last Modified: | 05 Jun 2017 07:11 |
URI: | http://eprints.cmfri.org.in/id/eprint/11895 |
Actions (login required)
![]() |
View Item |