CMFRI, Library (2016) മത്തിക്കൂട്ടം മുങ്ങുന്നേ...Kerala Kaumudi dated 4th May 2016. Kerala Kaumudi.
|
Text
Kerala Kaumudi 4th May 2016.pdf Download (2MB) | Preview |
Abstract
കേരളത്തോടു ചേര്‍ന്ന കടല്‍ മേഖലയില്‍ മത്തിക്കൂട്ടം കുറഞ്ഞു വരുന്നു. മുന്‍പ് കിട്ടിക്കൊണ്ടിരുന്നതിന്റെ പകുതി മാത്രമേ ഇപ്പോള്‍ വലയില്‍ കുടുങ്ങുന്നുള്ളൂവെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം പറയുന്നു. 2014ല്‍ ഒന്നരലക്ഷം ടണ്‍ മത്തിയാണ് മലയാളിക്ക് തിന്നാന്‍ കിട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം 68,000 ടണ്‍ മത്തിയാണ് കിട്ടിയത്. 1961 നു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മത്തി കുറയുന്നത്. മത്തിക്കൂട്ടം നാടുവിട്ടതോടെ കേരളത്തില്‍ മൊത്തം കിട്ടുന്ന മീനിന്റെ 16 ശതമാനം കുറഞ്ഞു. മത്തി രാജ്യം വിട്ടുകൊണ്ടിരിക്കുന്നുവെന്ന് കരുതാം. രാജ്യത്താകമാനം കിട്ടിക്കൊണ്ടിരുന്ന മത്തിയുടെ പകുതിയേ ഇപ്പോള്‍ കിട്ടുന്നുള്ളൂ. 2014ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്നു 5.45 ലക്ഷം ടണ്‍ മത്തി ലഭിച്ചപ്പോള്‍ 2015ല്‍ 2.66 ലക്ഷമായി കുറഞ്ഞു. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതമായ തോതിലുള്ള മീന്‍ പിടുത്തവും കടലിലെ പ്ലവഗങ്ങളുടെ കുറവുമാണു ഇതിനു കാരണമെന്ന് സി.എം.എഫ്.ആര്‍.ഐ അധികൃതര്‍ പറഞ്ഞു. രാജ്യത്ത് മൊത്തം മീനിന്റെ കാര്യവും പന്തിയല്ല. 2014ല്‍ 3.59 ദശലക്ഷം ടണ്‍ മീന്‍ പിടിച്ചപ്പോള്‍ 2015ല്‍ ഇതു 3.40 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. 7.21 ദശലക്ഷം ടണ്‍ മീന്‍ പിടിച്ച ഗുജറാത്താണ് മത്സ്യസമ്ബത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 4.82 ദശലക്ഷം ടണ്‍ മീന്‍ ലഭിച്ച കേരളം മൂന്നാമതും തമിഴ്നാട് രണ്ടാം സ്ഥാനത്തുമാണ്. പക്ഷേ, വിലയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. വില കൂടിക്കൊണ്ടേയിരിക്കുന്നു. രാജ്യത്തെ ലാന്‍ഡിംഗ് സെന്ററുകളില്‍ 40,100 കോടി രൂപയുടെ കച്ചവടം നടന്നു. 2014നെ അപേക്ഷിച്ച് 26.3 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ട്. കേരളത്തിലാണു വിപണി മൂല്യം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ലാന്‍ഡിംഗ് സെന്ററുകളില്‍ 36.42 ശതമാനവും ചില്ലറ വില്‍പ്പന മേഖലയില്‍ 33.5 ശതമാനവും നിരക്കു വര്‍ധന കേരളത്തിലുണ്ടായി. സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. വിവിധ വിഭാഗങ്ങളുടെ മേധാവിമാരായ ഡോ. ടി.വി.സത്യാനന്ദന്‍, ഡോ. സുനില്‍ മുഹമ്മദ്, ഡോ.പി.യു.സക്കറിയ, ഡോ.പ്രതിഭാ രോഹിത്, ഡോ. മഹേശ്വരുഡു, ഡോ.ആര്‍.നാരായണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 25 Oct 2016 06:36 |
Last Modified: | 25 Oct 2016 06:36 |
URI: | http://eprints.cmfri.org.in/id/eprint/11235 |
Actions (login required)
![]() |
View Item |