വലയില്‍ വീഴാന്‍ മീനില്ല; ചീനവല കളം വിടുന്നു Keralakaumudi dated 6th September 2016

CMFRI, Library (2016) വലയില്‍ വീഴാന്‍ മീനില്ല; ചീനവല കളം വിടുന്നു Keralakaumudi dated 6th September 2016. Keralakaumudi.

[img]
Preview
Text
Keralakaumudi 6th September 2016.pdf

Download (85kB) | Preview

Abstract

കടലിലും കായലിലും ആവശ്യത്തിനു മീന്‍ ഇല്ലാതായതോടെ പടിഞ്ഞാറന്‍ കൊച്ചിയിലെ ചീനവല തൊഴിലാളികള്‍ കളം വിടുന്നു. കായലുകളിലെ എക്കല്‍ നീക്കം ചെയ്യാത്തതും ചീനവലകള്‍ക്ക് ഉപയോഗിക്കുന്ന മരത്തിന്റെ കഴകള്‍ കിട്ടാത്തതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. നൂറില്‍പരം ചീനവലകള്‍ ഉണ്ടായിരുന്ന പെരുമ്ബടപ്പ് കുമ്ബളങ്ങിയിലെ ചീനവലകള്‍ വിരലിലെണ്ണാവുന്നവയായി കുറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ ഉണ്ടായിരുന്ന 25 ഓളം ചീനവലകള്‍ പത്തില്‍ താഴെയായി. ഇവിടെ മരത്തിന്റെ കഴകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് പലരും ഇരുമ്ബിന്റെ കഴകളാണ് തീര്‍ത്തിരിക്കുന്നത്. ഒരു ചീനവലയില്‍ പത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ വല വലിച്ചാല്‍ കിട്ടുന്ന മല്‍സ്യം വില്പന നടത്തിയാല്‍ ചായക്കാശ് പോലും കിട്ടാറില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 19 Oct 2016 06:59
Last Modified: 19 Oct 2016 06:59
URI: http://eprints.cmfri.org.in/id/eprint/11225

Actions (login required)

View Item View Item