CMFRI, Library (2024) ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി; കോലാൻ വിഭാഗത്തിൽപ്പെട്ടവയെ കണ്ടെത്തിയത് സിഎംഎഫ്ആർഐ ഗവേഷകർ Sathyam Online dated 8th May 2024. Sathyam Online.
|
Text
Satyam Online_08-05-2024.pdf Download (203kB) | Preview |
Abstract
ഇന്ത്യൻ സമുദ്രസമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട രണ്ട് പുതിയ മീനുകളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് കണ്ടെത്തിയത്. മീനുകളെ വിശദമായ ജനിതകപഠനത്തിനു വിധേയമാക്കിയശേഷമാണ് ഇവ ഇന്ത്യയിൽ ഇതുവരെ ശാസ്ത്രീയമായി വേറിട്ട് അടയാളപ്പെടുത്തിയിട്ടില്ലാത്തവയാണെന്നു കണ്ടെത്തിയത്. അബ്ലെന്നെസ് ജോസ്ബർക്മെൻസിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകൾക്കു ശാസ്ത്രീയനാമം നൽകിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന ടോജി തോമസാണു മീനുകളെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ തൂത്തുകുടിയിൽനിന്ന് പിടിച്ച മീനുകളിലാണ് പഠനം നടത്തിയത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 10 Jun 2024 09:45 |
Last Modified: | 10 Jun 2024 09:45 |
URI: | http://eprints.cmfri.org.in/id/eprint/18488 |
Actions (login required)
View Item |