CMFRI, Library (2024) മത്സ്യമേഖലയിലെ സ്ത്രീതിളക്കം: ഐവി ജോസിനും രതികുമാരിക്കും സി.എം.എഫ്.ആർ.ഐ യുടെ അംഗീകാരം Kerala Sabdam dated 13th March 2024. Kerala Sabdam.
|
Text
Kerala Sabdam_13-03-2024.pdf Download (240kB) | Preview |
Abstract
മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ ജി രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ, അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ രതികുമാരിക്ക് നേട്ടമായത്. ഇരുവരെയും സിഎംഎഫ്ആർഐയിൽ നടന്ന വനിതാദിനത്തിൽ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചു. രണ്ടുപേരും സിഎംഎഫ്ആർഐയുടെ സയൻസ്-ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബ് പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ്. മുനമ്പം ഹാർബറിനടുത്ത് 'ഐവിസ് അഗ്രോഹബ്' എന്ന പേരിൽ സ്ഥാപനം നടത്തുകായണ് ഐവി ജോസ്. വർഷങ്ങൾക്ക് മുമ്പ് സിഎംഎഫ്ആർഐയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് മത്സ്യവളനിർമാണത്തിൽ പരിശീലനം നേടിയത്. പരിസരമലിനീകരണത്തിന് കാരണമാകുന്ന മത്സ്യ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമെന്ന ആശയമാണ് ഐവിയെ വളനിർമാണരംഗത്തേക്ക് നയിച്ചത്. സംരംഭക്ത്വ വികസനത്തിൽ സിഎംഎഫ്ആർഐയുടെ എസ്ടിഐ ഹബ്ബ് പദ്ധതിയുടെ സഹായം ഏറെ പ്രയോജനകരമായെന്ന് അവർ പറഞ്ഞു. അലങ്കാര മത്സ്യകൃഷിയിൽ ലഭിച്ച ശാസ്ത്രീയമായ പരിശീലനങ്ങളും അതനുസരിച്ചുള്ള ചിട്ടയായ പ്രവർത്തനങ്ങളുമാണ് രതികമുമാരിയെ മികച്ച സംരംഭകയാകാൻ സഹായിച്ചത്. 'ഡിയർ ഗപ്പി' എന്ന പേരിൽ നടത്തുന്ന അലങ്കാരമത്സ്യ ഫാമിൽ വിവിധയിനം മീനിനങ്ങൾ ലഭ്യമാണ്. ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് (എൻഎഫ്ഡിബി) കൊച്ചിയിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയാണ് രതികമുാരിയുടെ വളർച്ചയിൽ വഴിത്തിരിവായത്. സിഎംഎഫ്ആർഐയിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങളും തുണയായി. സിഎംഎഫ്ആർഐ സംഘം ഫാം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. കുടുംബ വരുമാനത്തിന്റെ 50 ശതമാനത്തോളം അലങ്കാരമത്സ്യ ഫാമിലൂടെ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് രതികുമാരി പറഞ്ഞു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 19 Mar 2024 07:16 |
Last Modified: | 19 Mar 2024 07:16 |
URI: | http://eprints.cmfri.org.in/id/eprint/18175 |
Actions (login required)
View Item |