ജെല്ലിഫിഷ് ശല്യമല്ല; കയറ്റുമതി രംഗത്ത് വൻ സാധ്യത Society Today dated 25th November 2023

CMFRI, Library (2023) ജെല്ലിഫിഷ് ശല്യമല്ല; കയറ്റുമതി രംഗത്ത് വൻ സാധ്യത Society Today dated 25th November 2023. Society Today.

[img] Text
Society Today_25-11-2023.pdf

Download (318kB)
Related URLs:

  Abstract

  ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന ഒന്നാണ് കടൽച്ചൊറി. എന്നാൽ, സുസ്ഥിര പരിപാലനം, ഗുണനിലവാര നയന്ത്രണം ആഭ്യന്തര വിപണിയിലെ സ്വീകാര്യത എന്നിവ അനിവാര്യമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നിർദേശിച്ചു.ആഗോളവിപണിയിൽ ഈയിടെയായി കടൽച്ചൊറി വിഭവങ്ങൾക്ക് ആവശ്യകത കൂടിവരികയാണ്. ഇത് മത്സ്യത്തൊഴിലാളികൾക്ക് അധിക വരുമാനത്തിനുള്ള അവസരമാണ് തുറന്നിടുന്നത്. ഇവയുടെ സമുദ്ര ആവാസവ്യസ്ഥയിലുള്ള പ്രാധാന്യവും മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് മികച്ച പരിപാലനരീതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന രാജ്യാന്തര സിംപോസിയത്തിൽ ജെല്ലിഫിഷ് വ്യാപാരവും ഉപജീവനമാർഗവും എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 01 Dec 2023 07:37
  Last Modified: 01 Dec 2023 07:37
  URI: http://eprints.cmfri.org.in/id/eprint/17755

  Actions (login required)

  View Item View Item