CMFRI, Library (2023) യു എൻ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട്: കണ്ടൽ-പവിഴ സംരക്ഷണത്തിന് ഇന്ത്യയുടെ പ്രധാന മുൻഗണന BLive dated 11th September 2023. BLive.
|
Text
Blive_11-09-2023.pdf Download (139kB) | Preview |
Abstract
ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനോടനുബന്ധിച്ച് ദക്ഷിണ കൊറിയയിൽ നടന്ന യുഎൻ ചർച്ചാവേദിയിൽ കണ്ടൽ സംരക്ഷണത്തിനും പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനത്തിനും പ്രധാന മുൻഗണന നൽകി ഇന്ത്യ. കടലിൽ സംരക്ഷിതമേഖലകൾ നിർണയിക്കൽ, സുസ്ഥിര മത്സ്യബന്ധനരീതികൾ നടപ്പിലാക്കൽ എന്നിവയും മുൻഗണനാപട്ടികയിലുണ്ടെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ ശുഭ്ദീപ് ഘോഷും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മറൈൻ ബയോഡൈവേഴ്സിറ്റി വിഭാഗം മേധാവി ഡോ ഗ്രിൻസൻ ജോർജ്ജും ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ഐക്യരാഷട്രസഭയുടെ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമുദ്രജൈവവൈവിധ്യത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് സിയോളിൽ യുഎന്നിന്റെ മേൽനോട്ടത്തിൽ സസ്റ്റയിനബിൾ ഓഷ്യൻ ഇനിഷ്യേറ്റീവ് ശിൽപശാല നടന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 19 Sep 2023 06:04 |
Last Modified: | 19 Sep 2023 06:26 |
URI: | http://eprints.cmfri.org.in/id/eprint/17479 |
Actions (login required)
View Item |