വഴിയോര മത്സ്യവില്പന ഇനി മോഡേൺ ലുക്കിൽ Kerala Kaumudi dated 11th July 2023

CMFRI, Library (2023) വഴിയോര മത്സ്യവില്പന ഇനി മോഡേൺ ലുക്കിൽ Kerala Kaumudi dated 11th July 2023. Kerala Kumudi.

[img]
Preview
Text
Kerala Kaumudi_11 July 2023.pdf

Download (211kB) | Preview
Related URLs:

    Abstract

    വഴിയോരങ്ങളിലെ മത്സ്യക്കച്ചവടക്കാർ വെയിലും മഴയും കൊണ്ട് ബുദ്ധിമുട്ടണ്ട. കച്ചവടക്കാർക്ക് ആശ്വാസമായി ഫിഷറീസ് വകുപ്പിന്റെ മീൻകൂട് പദ്ധതി ഒരുങ്ങുന്നു. ആധുനികരീതിയിൽ അനുയോജ്യമായ സ്ഥലത്ത് വഴിയോര മീൻകച്ചവടം നടത്താൻ പര്യാപ്തമായ മീൻകൂട് (സ്ട്രീറ്റ് ഫിഷ് വെൻഡിംഗ് കിയോസ്‌ക് ) വിതരണം ചെയ്യുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ ഘട്ടംഘട്ടമായി എറണാകുളം ഉൾപ്പെടെ മുഴുവൻ ജില്ലകളിലും 'മീൻകൂട്" വ്യാപിപ്പിക്കാനാണ് ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. 50 മീൻകൂടുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. തെക്കൻ ജില്ലകളിൽ മത്സ്യവില്പന രംഗത്ത് സ്ത്രീ പങ്കാളിത്തം കൂടുതലുള്ളതിനാൽ ഗുണഭോക്താക്കളിൽ വനിതകൾക്ക് പ്രാധാന്യം നൽകും. യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 21 Jul 2023 04:28
    Last Modified: 21 Jul 2023 04:28
    URI: http://eprints.cmfri.org.in/id/eprint/17258

    Actions (login required)

    View Item View Item