ഇന്ത്യയിൽ മത്സ്യമേഖലയിൽ കാർബൺ നിർഗമനം കുറയുന്നുവെന്ന് പഠനം Mathrubhumi dated 13th March 2023

CMFRI, Library (2023) ഇന്ത്യയിൽ മത്സ്യമേഖലയിൽ കാർബൺ നിർഗമനം കുറയുന്നുവെന്ന് പഠനം Mathrubhumi dated 13th March 2023. Mathrubhumi.

[img] Text
Mathrubhumi_13-03-2023.pdf

Download (191kB)
Official URL: https://english.mathrubhumi.com/news/india/carbon-...
Related URLs:

  Abstract

  ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയിൽ നിന്നുള്ള കാർബൺ നിർഗമനം ആഗോളതലത്തിൽ ഉള്ളതിനെക്കാൾ വളരെ കുറവെന്ന് പഠനം. കടലിൽനിന്ന്‌ ഒരുടൺ മീൻ പിടിച്ച്‌ സംസ്‌കരിക്കുന്നതുവരെ 1.32 ടൺ കാർബൺ ഡയോക്സൈഡാണ് ഇന്ത്യ പുറത്തുവിടുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ). മീൻപിടിത്തത്തിനുള്ള ഒരുക്കം മുതൽ മീൻ വിപണിയിലെത്തുന്നതുവരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതകങ്ങളുടെ കണക്കാണിത്. ആഗോളതലത്തിലേതിനെക്കാൾ 16.3 ശതമാനം കുറവാണ് ഇന്ത്യയിലെ കാർബൺ നിർഗമനമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതി കുറയ്ക്കാൻ ദേശീയ കാർഷിക ഗവേഷണകേന്ദ്രം (ഐസിഎആർ) നടപ്പാക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളായ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സിഎംഎഫ്ആർഐയിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 16 Mar 2023 09:11
  Last Modified: 16 Mar 2023 09:11
  URI: http://eprints.cmfri.org.in/id/eprint/16844

  Actions (login required)

  View Item View Item