CMFRI, Library (2023) ഒരു ടൺ മത്സ്യോൽപാദനത്തിൽ അന്തരീക്ഷത്തിലെത്തുന്നത് 1.32 ടൺ കാർബൺ ഡയോക്‌സൈഡ് Kerala Pranamam dated 13th March 2023. Kerala Pranamam.
|
Text
Kerala Pranamam_13-03-2023.pdf Download (255kB) | Preview |
Abstract
കാർബൺ പുറംതള്ളുന്നതിൽ ഇന്ത്യയുടെ സമുദ്രമത്സ്യമേഖല ആഗോള ശരാശരിയിലും വളരെ താഴെയെന്ന് പഠനറിപ്പോർട്ട്. കടലിൽ നിന്ന് ഒരു ടൺ മത്സ്യം ഉത്പാദിപ്പിക്കുന്നതിന് 1.32 ടൺ കാർബൺ ഡയോക്സൈഡാണ് ഇന്ത്യ പുറത്തുവിടുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ). മീൻപിടിത്തത്തിനുള്ള ഒരുക്കംമുതൽ മീൻ വിപണിയിലെത്തുന്നതുവരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതകങ്ങളുടെ കണക്കാണിത്. ആഗോളതലത്തിലേതിനെക്കാൾ 16.3 ശതമാനം കുറവാണ് ഇന്ത്യയിലെ കാർബൺ നിർഗമനമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതി കുറയ്ക്കാൻ ദേശീയ കാർഷിക ഗവേഷണകേന്ദ്രം (ഐസിഎആർ) നടപ്പാക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളായ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സിഎംഎഫ്ആർഐയിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 16 Mar 2023 09:08 |
Last Modified: | 16 Mar 2023 09:08 |
URI: | http://eprints.cmfri.org.in/id/eprint/16839 |
Actions (login required)
View Item |