Vinod, K and Asokan, P K and Joshi, K K and Narayanakumar, R and Zacharia, P U and Varghese, Molly and Jasmine, S and Anasu Koya, A and Kunhikoya, V A and Ansar, C P and Nikhiljith, M and Vijesh, V and Jafer, Palot and Cheruvat, Dinesan and Gopalakrishnan, A (2022) കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മേഖലയിലെ ജൈവ വൈവിധ്യം- ഒരവലോകനം. CMFRI Special Publication (141). ICAR - Central Marine Fisheries Research Institute, Kochi.
|
Text
CMFRI SP 141_2022_Kadalundi.pdf Download (19MB) | Preview |
Abstract
കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് ജൈവ വൈവിധ്യവും സുസ്ഥിര പരിപാലനവും മലബാർ മേഖലയിൽപ്പെട്ട കടലുണ്ടി വള്ളിക്കുന്ന്പ്രദേശം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമായ ഒരു പ്രദേശമാണിവിടം. ചെളി അടിഞ്ഞു രൂപപ്പെട്ട നദീമുഖപരപ്പും ഇടതിങ്ങി വളരുന്ന കണ്ടൽ കാടുകളും ഒട്ടനേകം പക്ഷി വർഗ്ഗങ്ങളുടെ ആവാസസ്ഥലമാണ്. ഇതിൽ വളരെയധികം ദേശാടനപക്ഷികളും ഉൾപ്പെടുന്നു. ഈ കമ്മ്യൂണിറ്റി റിസർവ്വിലെ തദ്ദേശീയരായ ജനങ്ങൾ മത്സ്യബന്ധനം നടത്തിയും പരിസ്ഥിതി വിനോദസഞ്ചാര സംബന്ധമായ ജോലികളിലൂടെയുമാണ് തങ്ങളുടെ ജീവനോപാധി കണ്ടെത്തുന്നത്. പാരിസ്ഥിതിക പ്രാധാന്യം, ചതുപ്പു നിലത്തിലെ പക്ഷി വർഗ്ഗങ്ങളുടെ വൈവിധ്യം, മനുഷ്യജന്യമായ സമ്മർദ്ദങ്ങൾ എന്നീ കാരണങ്ങൾ കൊണ്ട് കടലുണ്ടി അഴിമുഖത്തെ ''കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ്'' ആയി 2007 ഒക്‌ടോബർ മാസത്തിൽ പ്രഖ്യാപിച്ചു. ജീവജാലങ്ങളുടെ കണക്കെടുപ്പും തരംതിരിക്കലും അതിന്റെ പ്രാമാണീകരണവുമൊക്കെ നമ്മുടെ പരിസ്ഥിതിയെ ബുദ്ധിപരമായി ഉപയോഗിക്കാനും ജൈവവിഭവങ്ങളുടെ സുസ്ഥിരതക്കും അത്യന്താപേക്ഷിതമാണ്. ICAR ന്റെ കീഴിലുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് നടത്തിയ വിശദമായ പഠനത്തിന്റെ ഫലമാണ് ഈ പ്രസിദ്ധീകരണം.
Item Type: | Book |
---|---|
Uncontrolled Keywords: | Community reserve; Biodiversity; Mangroves |
Subjects: | CMFRI Marine Ecosystems > Mangroves CMFRI Publications > CMFRI Special Publications Marine Biodiversity |
Divisions: | CMFRI-Calicut (Kozhikode) CMFRI-Kochi > Marine Biodiversity Division Subject Area > CMFRI > CMFRI-Kochi > Marine Biodiversity Division CMFRI-Kochi > Marine Biodiversity Division Subject Area > CMFRI-Kochi > Marine Biodiversity Division |
Depositing User: | Arun Surendran |
Date Deposited: | 05 Aug 2022 08:56 |
Last Modified: | 05 Apr 2023 04:58 |
URI: | http://eprints.cmfri.org.in/id/eprint/15985 |
Actions (login required)
View Item |