മത്തി ലഭ്യത പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കുമെന്ന് വിദഗ്‌ധർ Madhyamam dated 7th August 2019

CMFRI, Library (2019) മത്തി ലഭ്യത പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കുമെന്ന് വിദഗ്‌ധർ Madhyamam dated 7th August 2019. Madhyamam.

[img]
Preview
Text
Madhyamam_07-08-2019.pdf

Download (198kB) | Preview

Abstract

മത്തിയുടെ ലഭ്യതയെകുറിച്ച് ദീര്‍ഘാകാലാടിസ്ഥാനത്തില്‍ പ്രവചനം നടത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കുമെന്ന് വിദഗ്ധര്‍. ഇതിന് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനം നടത്തും. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദഗ്ധര്‍. മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ ഈ സമയത്ത് ഇവയെ പിടിക്കുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാല്‍ കാലാവസ്ഥയും മറ്റ് ഘടകങ്ങളും അനുകൂലമാകുന്നതോടെ മത്തി ലഭ്യത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. മത്തിയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടുന്ന കാലയളവില്‍ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം (എംഎല്‍എസ്) 10 സെ.മി.യില്‍ നിന്നും 15 സെ.മി. ആയി ഉയര്‍ത്തണം. മത്തി കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. എല്‍നിനോയെ തുടര്‍ന്നുണ്ടാകുന്ന പ്രതികൂല ഘടകങ്ങള്‍, വളര്‍ച്ചാമുരടിപ്പ്, പ്രജനനത്തിലെ താളപ്പിഴ, മറ്റ് സ്ഥലങ്ങളിലേക്കുള്ള പാലായാനം, തുടര്‍ച്ചയായ അമിത മത്സ്യബന്ധനം തുടങ്ങിയവ ഇവയില്‍ ചിലതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 08 Aug 2019 10:18
Last Modified: 08 Aug 2019 10:18
URI: http://eprints.cmfri.org.in/id/eprint/13807

Actions (login required)

View Item View Item