മത്തിക്കെന്തു പറ്റി ..? സിഎംഎഫ്‌ആർഐ ചോദിക്കുന്നു Deshabhimani dated 5th August 2019

CMFRI, Library (2019) മത്തിക്കെന്തു പറ്റി ..? സിഎംഎഫ്‌ആർഐ ചോദിക്കുന്നു Deshabhimani dated 5th August 2019. Deshabhimani.

[img]
Preview
Text
Deshabhimani_05-08-2019.pdf

Download (347kB) | Preview
Official URL: https://www.deshabhimani.com/news/kerala/news-kera...

Abstract

കേരളത്തിന്റെ സ്വാദിഷ്ട മത്സ്യമായ മത്തി പോയ്‌മറഞ്ഞ വഴിതേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. രാജ്യത്തെ മൊത്തം മത്സ്യലഭ്യതയുടെ 17–20 ശതമാനമായിരുന്ന മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞവർഷമുണ്ടായത്‌ 39 ശതമാനം കുറവ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപാദം മുതൽ ദശാബ്ദങ്ങളുടെ ഇടവേളകളിൽ രാജ്യത്തെ മത്തി ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും നാളിതുവരെ അതിന്റെ യഥാർഥ കാരണങ്ങളിലേക്കെത്താൻ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്‌ആർഐ) മത്തി മറഞ്ഞ വഴി അന്വേഷിക്കുന്നത്‌. അന്വേഷണം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നതിനുപുറമേ ഭാവിയിൽ സ്വീകരിക്കേണ്ട കരുതൽ നടപടികളിലേക്കും വിരൽ ചൂണ്ടുമെന്നാണ്‌ പ്രതീക്ഷ. സ്വാദിഷ്ടവും പോഷകസമ്പന്നവുമായ മത്സ്യാഹാരമായ മത്തി (ചാള) വിദേശാധിപത്യ കാലം മുതൽ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ്‌. മലബാർ തീരത്ത്‌ മത്തി ലഭ്യതയിലുണ്ടാകുന്ന ചാഞ്ചാട്ടത്തെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സിവിൽ സർജൻ ഫ്രാൻസിസ്‌ ഡേയുടെ പരാമർശം ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞൻ ജെയിംസ്‌ ഹോർണൽ എഴുതിയ ഫിഷസ്‌ ഓഫ്‌ മലബാർ എന്ന പുസ്‌തകത്തിലുള്ളതായാണ്‌ വിവരം. രാജ്യത്തെ ആദ്യ മത്സ്യഗവേഷണകേന്ദ്രം സ്ഥാപിതമായതും കേരളത്തിലാണ്‌. 1921ൽ കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്ലിൽ. 1923ൽ ജെയിംസ്‌ ഹോർണൽ മത്തി ലഭ്യതക്കുറവിനെക്കുറിച്ച്‌ നടത്തിയ പഠനം പുറത്തുവന്നു. ചാളയിൽനിന്ന്‌ മീനെണ്ണ എടുക്കുന്ന അഞ്ഞൂറോളം ഫാക്ടറികൾ അക്കാലത്ത്‌ കേരളതീരത്ത്‌ പ്രവർത്തിച്ചിരുന്നു. മത്തി വരവ്‌ കുറഞ്ഞത്‌ വരുമാനത്തിലും ഇടിവുണ്ടാക്കി. 1943ൽ മത്തി ലഭ്യത വീണ്ടും കുറഞ്ഞപ്പോൾ കോഴിക്കോട്‌ മത്സ്യഗവേഷണ കേന്ദ്രത്തിലെ അസിസ്‌റ്റന്റ്‌ ബയോളജിസ്‌റ്റ്‌ റാവു സാഹിബ്‌ ദേവനേശനെ പഠനത്തിന്‌ നിയോഗിച്ചു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടക്കംകൊല്ലി വലയുപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതായി സിഎംഎഫ്‌ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. സി രാമചന്ദ്രൻ പറഞ്ഞു.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 07 Aug 2019 10:49
Last Modified: 07 Aug 2019 10:49
URI: http://eprints.cmfri.org.in/id/eprint/13787

Actions (login required)

View Item View Item