CMFRI, Library (2019) കോഴിമുട്ട ഉൽപാദനത്തിന് വീട്ടുവളപ്പ് യൂണിറ്റുകളുമായി കെവികെ Janayugom dated 2nd June 2019. Janayugom.
|
Text
Janayugam_02-06-2019.pdf Download (180kB) | Preview |
Abstract
ഗുണനിലവാരമുള്ള കോഴിമുട്ട ഉല്‍പാദിപ്പിക്കുന്നതിന് പദ്ധതിയുമായി സിഎംഎഫ്ആര്‍ഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ഉല്‍പാദിപ്പിക്കുന്ന മുട്ടകള്‍ കൊച്ചി നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിധത്തില്‍ ഞാറയ്ക്കല്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളില്‍ വീട്ടുവളപ്പ് യൂണിറ്റുകള്‍ സ്ഥാപിച്ചു. കൂട്, മുട്ടക്കോഴികള്‍ , തീറ്റ എന്നിവയടങ്ങുന്ന യൂണിറ്റുകള്‍ പട്ടികജാതി വിഭാഗത്തിലെ ബിപിഎല്‍ പരിധിയില്‍ വരുന്ന തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു. 45 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം ഒരുലക്ഷം മുട്ടകള്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിറ്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കോഴിമുട്ടകള്‍ സിഎംഎഫ്ആര്‍ഐയില്‍ സ്ഥിതി ചെയ്യുന്ന കെവികെയുടെ തന്നെ ഫാം ഷോപ്പിയിലൂടെ വിപണനം നടത്തും. കൊച്ചി നഗരത്തില്‍ തന്നെ ഗുണമേന്മയെ കരുതി മുട്ടയ്ക്കായി വിപണിയെ ആശ്രയിക്കാതെ സ്വന്തമായി കോഴി വളര്‍ത്തലില്‍ താല്‍പര്യമുള്ള ധാരാളം വീട്ടമ്മമാര്‍ ഉണ്ടെങ്കിലും അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം മതിയായ സ്ഥലസൗകര്യമില്ലാത്തതാണ് എന്നതിനാലാണ് ഗ്രാമത്തില്‍ ഉത്പാദനവും നഗരത്തില്‍ വിപണനവും വിഭാവനം ചെയ്യുന്ന ഈ പദ്ധതിക്ക് കെവികെ തുടക്കമിട്ടതെന്ന് കെവികെ മേധാവി ഡോ ഷിനോജ് സുബ്രമണ്യന്‍ പറഞ്ഞു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 27 Jul 2019 09:26 |
Last Modified: | 27 Jul 2019 09:26 |
URI: | http://eprints.cmfri.org.in/id/eprint/13744 |
Actions (login required)
View Item |