CMFRI, Library (2018) മീൻപിടിത്തം 200 നോട്ടിക്കൽ മൈൽ വരെ അനുവദിച്ചേക്കും Mathrubhumi dated 12th November 2018. Mathrubhumi.
|
Text
Mathrubhumi_12 November 2018.pdf Download (249kB) | Preview |
Abstract
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്, കടലിൽ മീൻപിടിത്തപരിധി കുത്തനെ കൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 200 നോട്ടിക്കൽ മൈൽവരെ മീൻപിടിത്തം അനുവദിച്ചുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിച്ചേക്കും. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കടലിൽ 12 നോട്ടിക്കൽ മൈലാണ് (1.85 കിലോമീറ്ററാണ് ഒരു നോട്ടിക്കൽ മൈൽ) രാജ്യങ്ങൾക്ക് പരമാധികാരമുള്ളത്. അതുകൊണ്ടുതന്നെ ഈ ദൂരത്തിൽ മീൻപിടിത്ത ലൈസൻസ് കൊടുക്കാനേ ഇപ്പോൾ സംസ്ഥാനങ്ങൾക്ക് കഴിയൂ. എന്നാൽ, 200 നോട്ടിക്കൽ മൈൽവരെ രാജ്യങ്ങൾക്ക് തനത് സാമ്പത്തിക മേഖലയുണ്ട് (ഇ.ഇ.ഇസഡ്.). ഇവിടത്തെ വിഭവങ്ങൾ ഉപയോഗിക്കാമെങ്കിലും പരമാധികാരമില്ല. ഈ മേഖലയിൽ മീൻപിടിത്തത്തിന് നേരത്തേ വിദേശകപ്പലുകൾക്ക് കേന്ദ്രം അനുമതി (ലെറ്റർ ഓഫ് പെർമിറ്റ്) നൽകിയിരുന്നു. ഒരു ലൈസൻസ് എടുത്ത് അമ്പതിലധികം കപ്പലുകൾ മീൻപിടിച്ച് മത്സ്യസമ്പത്ത് കടത്തുന്നത് മനസ്സിലാക്കി ഈ രീതി കേന്ദ്രസർക്കാർ അവസാനിപ്പിച്ചു. ഇതിനുപകരം രാജ്യത്തിന്റെ തനത് സാമ്പത്തിക മേഖലയായ 200 നോട്ടിക്കൽ മൈലിൽ(370 കിലോമീറ്റർ) മീൻപിടിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. bbട്രോളിങ് നിരോധനം: മാർഗനിർദേശം വേണമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ bbട്രോളിങ് നിരോധനം സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടും. മൺസൂൺ പല സംസ്ഥാനങ്ങളിലും ഒരേസമയത്തല്ലാത്തതിനാൽ ട്രോളിങ് നിരോധനം വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. കയറ്റുമതി ചെയ്യുന്ന ചെമ്മീൻ വർഗത്തിൽപ്പെടുന്ന മീനുകളുടെയും കണവയുടെയും പ്രജനനകാലം ഇപ്പോഴത്തെ ട്രോളിങ് നിരോധന കാലയളവിലല്ലെന്ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം(സി.എം.എഫ്.ആർ.ഐ.) കണ്ടെത്തിയിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇവയുടെ പ്രജനനം. ട്രോളിങ് നിരോധനം കേരളത്തിൽ നടപ്പാകുന്നത് ജൂൺ-ജൂലായ് മാസങ്ങളിലും. കൊച്ചിയിൽനടന്ന ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തിൽ ട്രോളിങ് നിരോധനം രണ്ടുഘട്ടമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഏകീകൃതരൂപം കൊണ്ടുവരാൻ കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിക്കുന്നതാണ് നല്ലതെന്ന തീരുമാനമാണ് ഉണ്ടായത്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 18 Mar 2019 09:14 |
Last Modified: | 18 Mar 2019 09:14 |
URI: | http://eprints.cmfri.org.in/id/eprint/13558 |
Actions (login required)
View Item |