CMFRI, Library (2018) മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണ പാഠങ്ങളൊരുക്കി സിഎംഎഫ്ആർഐ Janayugom dated 28th December 2018. Janayugom.
|
Text
Janayugom_28 December 2018.pdf Download (195kB) | Preview |
Abstract
അഭിരുചിക്ക് യോജിച്ച തൊഴിൽ നേടാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് ശാക്തീകരണ പാഠങ്ങളൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘവുമായി (സാഫ്) സഹകരിച്ചാണ് സിഎംഎഫ്ആർഐ തീരനൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ട് മാസം നീണ്ടുനിന്ന ബഹുമുഖ തൊഴിൽ പരിശീലനത്തിൽ എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും 40 വനിതകളാണ് പങ്കെടുത്തത്. വിദ്യാഭ്യാസ യോഗ്യതകൾക്കും അഭിരുചികൾക്കുമനുസരിച്ച് യോജിച്ച തൊഴിൽ നേടാനുമായിരുന്നു പ്രധാന പരിശീലനം. കൂടാതെ, തുടർവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം സംരംഭകരാകാനുള്ള പരിശീലനവും നൽകി. ആദ്യത്തെ ഒരു മാസം 70 ഓളം വിദഗ്ധരുടെ മേൽനോട്ടത്തിൽ വ്യക്തിത്വ വികസനം, നേതൃപാടവ ശേഷി, ആശയവിനിമയം, മത്സരപരീക്ഷ പരിജ്ഞാനം തുടങ്ങിയ മേഖലകളിൽ ക്ലാസുകളും അടുത്ത മാസം അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് യോജിച്ച തൊഴിൽ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവുമാണ് നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫിഷറീസ് സ്റ്റേഷൻ, ആശുപത്രി, ബിസിനസ് സംരഭങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി 35 സ്ഥാപനങ്ങളിൽ സ്‌റ്റൈപ്പന്റോടു കൂടിയായിരുന്നു പ്രായോഗിക പരിശീലനം.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 16 Mar 2019 06:28 |
Last Modified: | 16 Mar 2019 06:28 |
URI: | http://eprints.cmfri.org.in/id/eprint/13521 |
Actions (login required)
View Item |