CMFRI, Library (2018) കടൽ വിസ്മയങ്ങൾ തുറന്നിട്ട് സിഎംഎഫ്ആർഐ Deshabhimani dated 5th February 2018. Deshabhimani.
|
Text
Deshabhimani_5-02-2018.pdf Download (406kB) | Preview |
Abstract
ആഴക്കടലിന്റെ കാണാക്കാഴ്ചകള്‍ക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. സിഎംഎഫ്ആര്‍ഐയുടെ 71-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ സമുദ്ര ജൈവ വൈവിധ്യങ്ങളുടെ വിസ്മയങ്ങള്‍ കാണാന്‍ വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്കായിരുന്നു. വിലകൂടിയ മുത്തുകളും, മുത്തുച്ചിപ്പി കൃഷിചെയ്ത് അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ശ്രദ്ധനേടി. സിഎംഎഫ്ആര്‍ഐയിലെ കക്കവര്‍ഗ ഗവേഷണവിഭാഗം കൃഷിചെയ്ത,ഗ്രാമിന് 1500 രൂപവരെ വിലയുള്ള മുത്തുകളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഉണ്ടായിരുന്നത്. സിഎംഎഫ്ആര്‍ഐയിലെ വിവിധ ഗവേഷണവിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീന്‍-ഞെണ്ട് വര്‍ഗങ്ങളും ആകര്‍ഷണീയമായി. സമുദ്ര ജൈവവൈവിധ്യ മ്യൂസിയത്തില്‍ ഒരുക്കിയ കടല്‍പശു, കടല്‍വെള്ളരി, കടല്‍ക്കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് എന്നിവ കൌതുകമായി.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 03 Nov 2018 10:10 |
Last Modified: | 03 Nov 2018 10:10 |
URI: | http://eprints.cmfri.org.in/id/eprint/13195 |
Actions (login required)
View Item |