CMFRI, Library (2018) സംസ്ഥാനത്ത് മത്സ്യോൽപാദനം 12 ശതമാനം കൂടി Chandrika dated 27th June 2018. Chandrika.
|
Text
Chandrika_27-06-2018.pdf Download (116kB) | Preview |
Abstract
കേരളത്തിന്‍റെ സമുദ്രമത്സ്യ ലഭ്യതയിൽ മുൻവർഷത്തേക്കാൾ 12% വർധന. മത്സ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി മത്തിയുടെ തിരിച്ചുവരവ്. ഇന്ത്യക്കാരുടെ ഇഷ്ടവിഭവമായ അയല കിട്ടാക്കനിയയത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. സമുദ്ര മത്സ്യോൽപാദനം തിരിച്ചുവരവിന്‍റെ പാതയിലാണ് സൂചന നൽകുന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൻ തോതിൽ കുറഞ്ഞുവരികയായിരുന്ന മത്തിയുടെ തിരിച്ചുവരവാണ് സമുദ്ര മത്സ്യമേഖലയ്ക്ക് ഉണർവായതെന്ന് പഠനം സൂചിപ്പിക്കുന്നു. കേരളത്തിൽ മത്തിയുടെ ലഭ്യത മുൻ വർഷത്തേക്കാൾ മൂന്ന് മടങ്ങ് (176 ശതമാനം) വർധിച്ചതായാണ് കണ്ടെത്തൽ. 2017 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മീനുകളുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 29 Oct 2018 08:37 |
Last Modified: | 29 Oct 2018 08:37 |
URI: | http://eprints.cmfri.org.in/id/eprint/13122 |
Actions (login required)
View Item |